Bibla në internet

- Reklamat -




സംഖ്യാപുസ്തകം 14:40 - സമകാലിക മലയാളവിവർത്തനം

40 “ഞങ്ങൾ പാപംചെയ്തു; യഹോവ വാഗ്ദാനംചെയ്ത സ്ഥലത്തേക്കു കയറിച്ചെല്ലാൻ ഞങ്ങൾ തയ്യാറാണ്” എന്നു പറഞ്ഞ് അടുത്തദിവസം അതിരാവിലെ അവർ ഉയർന്ന മലമ്പ്രദേശത്തേക്കു കയറിപ്പോയി.

Shih kapitullin Kopjo të gjitha

സത്യവേദപുസ്തകം C.L. (BSI)

40 അവർ അതിരാവിലെ എഴുന്നേറ്റു മലമുകളിലേക്കു പോകാൻ തയ്യാറായി. അവർ പറഞ്ഞു: “ഞങ്ങൾ പാപം ചെയ്തുപോയി; സർവേശ്വരൻ വാഗ്ദാനം ചെയ്ത ദേശത്തേക്കു പോകാൻ ഞങ്ങൾ സന്നദ്ധരാണ്.”

Shih kapitullin Kopjo të gjitha

സത്യവേദപുസ്തകം OV Bible (BSI)

40 പിറ്റേന്ന് അവർ അതികാലത്ത് എഴുന്നേറ്റു: ഇതാ, യഹോവ ഞങ്ങൾക്കു ചൊല്ലിയിരിക്കുന്ന സ്ഥലത്തേക്ക് ഞങ്ങൾ കയറിപ്പോകുന്നു: ഞങ്ങൾ പാപം ചെയ്തുപോയി എന്നു പറഞ്ഞ് മലമുകളിൽ കയറി.

Shih kapitullin Kopjo të gjitha

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

40 പിറ്റേന്ന് അവർ അതികാലത്ത് എഴുന്നേറ്റ്: “ഇതാ, യഹോവ ഞങ്ങൾക്കു വാഗ്ദാനം ചെയ്തിരിക്കുന്ന സ്ഥലത്തേക്ക് ഞങ്ങൾ കയറിപ്പോകുന്നു: ഞങ്ങൾ പാപം ചെയ്തുപോയി” എന്നു പറഞ്ഞ് മലമുകളിൽ കയറി.

Shih kapitullin Kopjo të gjitha

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

40 പിറ്റേന്നു അവർ അതികാലത്തു എഴുന്നേറ്റു: ഇതാ, യഹോവ ഞങ്ങൾക്കു ചൊല്ലിയിരിക്കുന്ന സ്ഥലത്തേക്കു ഞങ്ങൾ കയറിപ്പോകുന്നു: ഞങ്ങൾ പാപം ചെയ്തുപോയി എന്നു പറഞ്ഞു മലമുകളിൽ കയറി.

Shih kapitullin Kopjo të gjitha




സംഖ്യാപുസ്തകം 14:40

Na ndiq:

Reklamat


Reklamat