ലേവ്യപുസ്തകം 15:31 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം31 “യിസ്രായേൽ മക്കളുടെ നടുവിലുള്ള എന്റെ നിവാസം അവർ അശുദ്ധമാക്കിയിട്ടു അവരുടെ അശുദ്ധികളിൽ മരിക്കാതിരിക്കേണ്ടതിനു നിങ്ങൾ യിസ്രായേൽ മക്കളെ അവരുടെ അശുദ്ധികളിൽനിന്ന് ഇങ്ങനെ അകറ്റണം. Shih kapitullinസത്യവേദപുസ്തകം C.L. (BSI)31 ഇസ്രായേൽജനത്തിന്റെ ഇടയിലുള്ള എന്റെ വിശുദ്ധനിവാസം അശുദ്ധമാക്കി ആ അശുദ്ധിയിൽ അവർ മരിക്കാതിരിക്കാൻ നിങ്ങൾ അവരെ അശുദ്ധിയിൽനിന്ന് അകറ്റി നിർത്തണം. Shih kapitullinസത്യവേദപുസ്തകം OV Bible (BSI)31 യിസ്രായേൽമക്കളുടെ നടുവിലുള്ള എന്റെ നിവാസം അവർ അശുദ്ധമാക്കിയിട്ടു തങ്ങളുടെ അശുദ്ധികളിൽ മരിക്കാതിരിക്കേണ്ടതിനു നിങ്ങൾ അവരുടെ അശുദ്ധിയെക്കുറിച്ച് അവരെ ഇങ്ങനെ പ്രബോധിപ്പിക്കേണം. Shih kapitullinമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)31 യിസ്രായേൽമക്കളുടെ നടുവിലുള്ള എന്റെ നിവാസം അവർ അശുദ്ധമാക്കീട്ടു തങ്ങളുടെ അശുദ്ധികളിൽ മരിക്കാതിരിക്കേണ്ടതിന്നു നിങ്ങൾ അവരുടെ അശുദ്ധിയെക്കുറിച്ചു അവരെ ഇങ്ങനെ പ്രബോധിപ്പിക്കേണം. Shih kapitullinസമകാലിക മലയാളവിവർത്തനം31 “ ‘ഇസ്രായേൽമക്കളുടെ ഇടയിലുള്ള എന്റെ നിവാസസ്ഥാനം അശുദ്ധമാക്കി, ആ അശുദ്ധിയിൽ അവർ മരിക്കാതിരിക്കേണ്ടതിന്, നീ അവരെ അശുദ്ധിയിൽനിന്നകറ്റണം.’ ” Shih kapitullin |