A Bíblia On-line

- Anúncios -




യിരെമ്യാവ് 14:18 - സമകാലിക മലയാളവിവർത്തനം

18 ഞാൻ വയലിലേക്കു പോയാൽ, അവിടെ വാളിനാൽ കൊല്ലപ്പെട്ടവരെയും ഞാൻ പട്ടണത്തിൽ കടന്നാൽ, അവിടെ ക്ഷാമംകൊണ്ട് അവശരായി വീണുപോയവരെയും കാണുന്നു. പ്രവാചകനും പുരോഹിതനും ഒരുപോലെ തങ്ങൾ അറിയാത്ത ഒരു ദേശത്ത് അലഞ്ഞുനടക്കുന്നു.’ ”

Veja o Capítulo Cópia de

സത്യവേദപുസ്തകം C.L. (BSI)

18 ഞാൻ വയലിൽ ചെന്നാൽ വാളിനിരയായവരെയും പട്ടണത്തിൽ കടന്നാൽ ക്ഷാമത്തിന്റെ ഫലമായി രോഗികളായവരെയും കാണുന്നു. പ്രവാചകനും പുരോഹിതനും നാടുനീളെ അലയുന്നു. അവർക്കു വിശ്രമമില്ല.

Veja o Capítulo Cópia de

സത്യവേദപുസ്തകം OV Bible (BSI)

18 വയലിൽ ചെന്നാൽ ഇതാ, വാൾകൊണ്ടു പട്ടുപോയവർ; പട്ടണത്തിൽ ചെന്നാൽ ഇതാ, ക്ഷാമംകൊണ്ടു പാടുപെടുന്നവർ; പ്രവാചകനും പുരോഹിതനും ഒരുപോലെ തങ്ങൾ അറിയാത്ത ദേശത്ത് അലഞ്ഞുനടക്കുന്നു.

Veja o Capítulo Cópia de

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

18 വയലിൽ ചെന്നാൽ ഇതാ, വാൾകൊണ്ടു കൊല്ലപ്പെട്ടവർ; പട്ടണത്തിൽ ചെന്നാൽ ഇതാ, ക്ഷാമംകൊണ്ട് അവശരായവർ; പ്രവാചകനും പുരോഹിതനും ഒരുപോലെ അവർ അറിയാത്ത ദേശത്ത് അലഞ്ഞു നടക്കുന്നു.

Veja o Capítulo Cópia de

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

18 വയലിൽ ചെന്നാൽ ഇതാ, വാൾകൊണ്ടു പട്ടുപോയവർ; പട്ടണത്തിൽ ചെന്നാൽ ഇതാ, ക്ഷാമംകൊണ്ടു പാടുപെടുന്നവർ പ്രവാചകനും പുരോഹിതനും ഒരുപോലെ തങ്ങൾ അറിയാത്ത ദേശത്തു അലഞ്ഞുനടക്കുന്നു.

Veja o Capítulo Cópia de




യിരെമ്യാവ് 14:18

Siga-nos em:

Anúncios


Anúncios