സഭാപ്രസംഗി 6:12 - സമകാലിക മലയാളവിവർത്തനം12 നിഴൽപോലെ നീങ്ങിപ്പോകുന്ന ഹ്രസ്വവും അർഥശൂന്യവും ആയ നാളുകൾക്കിടയിൽ ഒരാളുടെ ജീവിതത്തിൽ നല്ലത് ഏതെന്ന് ആരറിയുന്നു? അദ്ദേഹത്തിനുശേഷം സൂര്യനുകീഴേ എന്തു സംഭവിക്കും എന്ന് ആർക്ക് അദ്ദേഹത്തോട് പറയാൻകഴിയും? Veja o Capítuloസത്യവേദപുസ്തകം C.L. (BSI)12 നിഴൽപോലെ കടന്നുപോകുന്നതും വ്യർഥവുമായ ഹ്രസ്വജീവിതത്തിൽ മനുഷ്യനു നല്ലത് ഏതെന്ന് ആരറിയുന്നു? തന്റെ കാലശേഷം സൂര്യനു കീഴെ എന്തു സംഭവിക്കുമെന്ന് ആർക്കു പറയാൻ കഴിയും? Veja o Capítuloസത്യവേദപുസ്തകം OV Bible (BSI)12 മനുഷ്യന്റെ ജീവിതകാലത്ത്, അവൻ നിഴൽപോലെ കഴിച്ചുകൂട്ടുന്ന വ്യർഥമായുള്ള ആയുഷ്കാലത്തൊക്കെയും അവന് എന്താകുന്നു നല്ലത് എന്ന് ആർക്കറിയാം? അവന്റെശേഷം സൂര്യനു കീഴെ എന്തു സംഭവിക്കും എന്ന് മനുഷ്യനോട് ആർ അറിയിക്കും? Veja o Capítuloഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം12 മനുഷ്യന്‍റെ ജീവിതകാലത്ത്, അവൻ നിഴൽപോലെ കഴിച്ചുകൂട്ടുന്ന വ്യർത്ഥമായുള്ള ആയുഷ്കാലത്തൊക്കെയും, അവന് എന്താകുന്നു നല്ലത് എന്നു ആർക്കറിയാം? അവന്റെ ശേഷം സൂര്യനുകീഴിൽ എന്ത് സംഭവിക്കും എന്നു മനുഷ്യനോട് ആര്‍ അറിയിക്കും? Veja o Capítuloമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)12 മനുഷ്യന്റെ ജീവിതകാലത്തു, അവൻ നിഴൽപോലെ കഴിച്ചുകൂട്ടുന്ന വ്യർത്ഥമായുള്ള ആയുഷ്കാലത്തൊക്കെയും അവന്നു എന്താകുന്നു നല്ലതു എന്നു ആർക്കറിയാം? അവന്റെ ശേഷം സൂര്യന്നു കീഴെ എന്തു സംഭവിക്കും എന്നു മനുഷ്യനോടു ആർ അറിയിക്കും? Veja o Capítulo |