സംഖ്യാപുസ്തകം 16:40 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം40 അഹരോന്‍റെ സന്തതിയിൽപെട്ടവരല്ലാത്ത ആരും യഹോവയുടെ സന്നിധിയിൽ ധൂപം കാണിക്കുവാൻ അടുത്തുവന്ന്, കോരഹിനെയും അവന്റെ കൂട്ടുകാരെയുംപോലെ ആകാതിരിക്കുവാൻ, യിസ്രായേൽ മക്കൾക്ക് സ്മാരകമായി അവ യാഗപീഠം പൊതിയുവാൻ തകിടായി അടിപ്പിച്ചു; യഹോവ മോശെമുഖാന്തരം കല്പിച്ചതുപോലെ തന്നെ. Veja o Capítuloസത്യവേദപുസ്തകം C.L. (BSI)40 അഹരോന്റെ വംശപരമ്പരയിൽ പെടാത്തവനും പുരോഹിതനല്ലാത്തവനും സർവേശ്വരസന്നിധിയിൽ പ്രവേശിച്ചു ധൂപാർപ്പണം നടത്തിയാൽ കോരഹിനും അവന്റെ കൂട്ടർക്കും ഉണ്ടായ അനുഭവം ഉണ്ടാകും എന്നതിന്റെ പ്രതീകമായി അവ ഇസ്രായേൽജനത്തിന്റെ മുമ്പിൽ ഇരിക്കട്ടെ.” സർവേശ്വരൻ മോശ മുഖേന കല്പിച്ചതുപോലെ എലെയാസാർ ചെയ്തു. Veja o Capítuloസത്യവേദപുസ്തകം OV Bible (BSI)40 അഹരോന്റെ സന്തതിയിൽ അല്ലാത്ത യാതൊരു അന്യനും യഹോവയുടെ സന്നിധിയിൽ ധൂപം കാണിപ്പാൻ അടുക്കയും കോരഹിനെയും അവന്റെ കൂട്ടുകാരെയുംപോലെ ആകയും ചെയ്യാതിരിക്കേണ്ടതിന് യിസ്രായേൽമക്കൾക്കു ജ്ഞാപകമായി അവയെ യാഗപീഠം പൊതിവാൻ തകിടായി അടിപ്പിച്ചു; യഹോവ മോശെ മുഖാന്തരം കല്പിച്ചതുപോലെതന്നെ. Veja o Capítuloമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)40 അഹരോന്റെ സന്തതിയിൽ അല്ലാത്ത യാതൊരു അന്യനും യഹോവയുടെ സന്നിധിയിൽ ധൂപം കാണിപ്പാൻ അടുക്കയും കോരഹിനെയും അവന്റെ കൂട്ടുകാരെയുംപോലെ ആകയും ചെയ്യാതിരിക്കേണ്ടതിന്നു യിസ്രായേൽമക്കൾക്കു ജ്ഞാപകമായി അവയെ യാഗപീഠം പൊതിവാൻ തകിടായി അടിപ്പിച്ചു; യഹോവ മോശെമുഖാന്തരം കല്പിച്ചതു പോലെതന്നേ. Veja o Capítuloസമകാലിക മലയാളവിവർത്തനം40 കോരഹിനെയും അയാളുടെ അനുയായികളെയുംപോലെ ആയിത്തീരാതിരിക്കേണ്ടതിന് അഹരോന്റെ സന്തതികളിൽ ഒരുവനല്ലാതെ ആരും യഹോവയുടെമുമ്പാകെ ധൂപവർഗം കത്തിക്കാൻ മുന്നോട്ടുവരരുതെന്ന് ഇസ്രായേൽമക്കളെ ഓർമപ്പെടുത്താനായിരുന്നു ഇത്. Veja o Capítulo |