ലേവ്യപുസ്തകം 8:28 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം28 പിന്നെ മോശെ അവയെ അവരുടെ കൈയിൽനിന്ന് എടുത്ത് യാഗപീഠത്തിന്മേൽ യാഗത്തിൻമീതെ ദഹിപ്പിച്ചു. ഇതു സൗരഭ്യവാസനയായ പൌരോഹിത്യാഭിഷേകയാഗം, യഹോവയ്ക്കുള്ള ദഹനയാഗം തന്നെ. Veja o Capítuloസത്യവേദപുസ്തകം C.L. (BSI)28 മോശ അവയെല്ലാം അഹരോന്റെയും പുത്രന്മാരുടെയും കൈയിൽ കൊടുത്തു. അവർ അത് നീരാജനവഴിപാടായി സർവേശ്വരന് അർപ്പിച്ചു. മോശ അത് അവരുടെ കൈകളിൽനിന്നു വാങ്ങി യാഗപീഠത്തിൽ ഹോമയാഗത്തോടൊപ്പം ദഹിപ്പിച്ചു. അതു സർവേശ്വരനു പ്രസാദകരമായ സൗരഭ്യമുള്ള പുരോഹിതാഭിഷേകത്തിനുള്ള യാഗമാകുന്നു. Veja o Capítuloസത്യവേദപുസ്തകം OV Bible (BSI)28 പിന്നെ മോശെ അവയെ അവരുടെ കൈയിൽനിന്ന് എടുത്ത് യാഗപീഠത്തിന്മേൽ യാഗത്തിന്മീതെ ദഹിപ്പിച്ചു. ഇതു സൗരഭ്യവാസനയായ കരപൂരണയാഗം, യഹോവയ്ക്കുള്ള ദഹനയാഗം തന്നെ. Veja o Capítuloമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)28 പിന്നെ മോശെ അവയെ അവരുടെ കയ്യിൽനിന്നു എടുത്തു യാഗപീഠത്തിന്മേൽ യാഗത്തിൻമീതെ ദഹിപ്പിച്ചു. ഇതു സൗരഭ്യവാസനയായ കരപൂരണയാഗം, യഹോവെക്കുള്ള ദഹനയാഗം തന്നേ. Veja o Capítuloസമകാലിക മലയാളവിവർത്തനം28 അതിനുശേഷം മോശ അവരുടെ കൈയിൽനിന്ന് അവ എടുത്ത് യാഗപീഠത്തിലുള്ള ഹോമയാഗത്തിന്മേൽ ദഹിപ്പിച്ചു; ഇത് ഹൃദ്യസുഗന്ധമായ പ്രതിഷ്ഠായാഗം; യഹോവയുടെ സന്നിധിയിൽ അർപ്പിക്കുന്ന ദഹനയാഗംതന്നെ. Veja o Capítulo |