ആവർത്തനം 1:1 - സമകാലിക മലയാളവിവർത്തനം1 സൂഫിന് എതിർവശത്തുള്ള പാരാൻ പട്ടണത്തിനും തോഫെൽ, ലാബാൻ, ഹസേരോത്ത്, ദീസാഹാബ് എന്നീ പട്ടണങ്ങൾക്കും മധ്യത്തിൽ, യോർദാൻനദിക്കു കിഴക്കുള്ള അരാബയിൽവെച്ച് മോശ എല്ലാ ഇസ്രായേലിനോടും പറഞ്ഞ സന്ദേശം. Zie het hoofdstukസത്യവേദപുസ്തകം C.L. (BSI)1 യോർദ്ദാൻനദിക്ക് അക്കരെ മരുഭൂമിയിൽ സൂഫിന് എതിർവശത്ത് പാരാൻ, തോഫെൽ, ലാബാൻ, ഹസേരോത്ത്, ദീസാഹാബ് എന്നിവയുടെ മധ്യേ സ്ഥിതിചെയ്യുന്ന അരാബായിൽവച്ച് മോശ ഇസ്രായേൽജനത്തോട് ഇങ്ങനെ പറഞ്ഞു: Zie het hoofdstukസത്യവേദപുസ്തകം OV Bible (BSI)1 സൂഫിനെതിരേ പാരാനും തോഫെലിനും ലാബാനും ഹസേരോത്തിനും ദീസാഹാബിനും നടുവേ യോർദ്ദാനക്കരെ മരുഭൂമിയിൽ അരാബായിൽവച്ചു മോശെ എല്ലാ യിസ്രായേലിനോടും പറഞ്ഞ വചനങ്ങൾ ആവിത്: Zie het hoofdstukഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം1 സൂഫിനെതിരെ, പാരാനും തോഫെലിനും ലാബാനും ഹസേരോത്തിനും ദീസാഹാബിനും മദ്ധ്യത്തിൽ യോർദ്ദാനക്കരെ മരുഭൂമിയിലുള്ള അരാബയിൽ വച്ച് മോശെ യിസ്രായേൽ ജനത്തോട് പറഞ്ഞ വചനങ്ങൾ: Zie het hoofdstukമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)1 സൂഫിന്നെതിരെ പാരാന്നും തോഫെലിന്നും ലാബാന്നും ഹസേരോത്തിന്നും ദീസാഹാബിന്നും നടുവെ യോർദ്ദാന്നക്കരെ മരുഭൂമിയിൽ അരാബയിൽവെച്ചു മോശെ എല്ലായിസ്രായേലിനോടും പറഞ്ഞ വചനങ്ങൾ ആവിതു: Zie het hoofdstuk |