ഓകന്നാൻ 10 - പുതുവൻ ചേതിആട്ടിടയൻ കതെ 1 “ഏൻ ചത്തിയമാ നിങ്കകാൽ ചൊന്നെ, ആട്ടുകൊട്ടിലുക്ക് വാതൽ വശീക്ക് ഓറാതെ വോറേ വശീക്ക് ഓറിനവൻ കളുക്കനും കളവാണീംതാൻ. 2 വാതൽ വശീക്ക് ഓറിനവൻ ആടുകാട്ടിലെ ഉടേമനാനെ ഇടയൻ താൻ. 3 അവനുക്ക് വാതൽ കാവൽക്കാറൻ വാതലെ തുറന്ത് കൊടുക്കും; ആടുകാട് അവനിലെ ഒച്ചേ കോക്കുകേം ചെയ്യിനെ; അവൻ ഉടയാ ആടുകാടെ പേരെ ചൊല്ലി വുളിച്ച് കൊണ്ടോനെ. 4 അവൻ തനക്ക് ഒള്ളതുകാടയെല്ലാം പുറത്തുക്ക് കൊണ്ടേയോഞ്ച് അത്തുക്ക് മില്ലോടേ പോനെ; ആടുകാട്ടുക്ക് അവനിലെ ഒച്ചേ തിക്കിനൊള്ളനാലെ അതുകാട് അവനുക്ക് പുറകോടേ പോനെ. 5 ഒണ്ണാ വോറാളുകളിലെ ഒച്ചേ അവറാത്തുക്ക് തിക്കിനാത്തനാലെ അവറെ തിക്കിനാത്തവനുക്ക് പുറകോടേ പോകാത്ത്; അത്തുക്ക് പകറം അവറകാൽ നുൺ ഓടിമണ്ടും.” 6 ഏശു അവറാത്തുകാക്ക് ചൊല്ലിയെ ഇം കതെ എന്തൊൺ അവറാത്തുക്കു തിരിത്തിരമാകാപ്പോയെ. ഏശു നല്ലെ ഇടയൻ 7 അതുനാലെ ഏശു പിന്നേം അവറാത്തുകാക്ക് ചൊല്ലിയത്, “ഏൻ മെച്ചക്കമാ നിങ്കകാക്ക് ചൊന്നെ, ഏൻ ആടുകാട് വാതൽതാൻ. 8 എനക്ക് മിന്നേ വന്തവേരായെല്ലാം കളുക്കറും കളവാണികളുംതാൻ; ഒണ്ണാ ആടുകാട് അവറെ പേച്ചെ കോളാപ്പോയെ. 9 ഏൻ വാതലാനെ; ആരൊണ്ണാലും എന്നോടെ അകത്തുക്ക് വന്താ രച്ചപ്പടും; അവറെ അകത്തുക്ക് വരുകേം പുറത്തുക്ക് പോകേം മേയ്‌കേക്കൊളെള മന്തയെ കണ്ടു പുടിക്കേം ചെയ്യും. 10 കളുക്കൻ വരിനത് കളുപ്പേക്കും കൊൽകേക്കും നാശമെ ചെയ്‌കേക്കുംതാൻ; ഒണ്ണാ ഏൻ വന്തത് ആടുകാട്ടുക്ക് ഉശിരൊണ്ടാകേക്കും അതെ കനേകമായ് കൊടുപ്പേക്കുംതാൻ. 11 ഏൻ നല്ലെ ഇടയനാനെ; നല്ലെ ഇടയൻ ആടുകാട്ടുക്കുചൂട്ടി ഉടയാ ഉശിരെ കൊടുക്കിനെ. 12 ഉടേമനല്ലാത്തെ കൂലിക്കാറനാനെ ഇടയൻ ചെന്നായ് വരിനതെ കാണവോളെ അതുകാടെ വുട്ടൊറിഞ്ച് ഓടിമണ്ണെ; ചെന്നായ് അതുകാടെ പുടിച്ച് ചന്നപിന്നമായ്‌ക്കാനെ. 13 അവൻ കൂലിക്കാറനും ആടുകാടെചൊല്ലി ഒരു നിനവും നാത്തവനുമായനാലെ ആടുകാടെ വുട്ട് ഓടിമണ്ണെ. 14-15 ഏൻ നല്ലെ ഇടയനാനെ; തകപ്പനുക്ക് എന്നാം എനക്ക് തകപ്പനാം തിക്കിനൊള്ളതുവോലെ എനക്ക് എൻ ആടുകാടാം എൻ ആടുകാട്ടുക്ക് എന്നാം തിക്കിനൊള്ളെ. ഏൻ എൻ ആടുകാട്ടുക്കുചൂട്ടി എൻ ഉശിരെ കൊടുക്കിനെ. 16 ഇം ആട്ടുകൊട്ടിലിൽ പടാത്തെ വോറേ ആടുകാടും എനക്കൊളെള; അതുകാടാം ഏൻ കൂട്ടി കുടക്കിളതാൻ; അതുകാടും എൻ ഒച്ചെ കോക്കും; അകനെ ഒരു ആട്ടുകൂട്ടമും ഒരു ഇടയനും ആകും. 17 എൻ ഉശിര് പിന്നേം കിടയ്‌ക്കിളത്തുക്ക് ഏൻ അതെ കൊടുക്കിനതുനാലെ തകപ്പൻ എൻകാൽ ആത്തിരത്തോടെ ഇരുക്കിനെ. 18 ആരും അം ഉശിരെ എൻകാൽനുൺ എടുത്തൊറിയാത്ത്; ഏനേ അതെ കൊടുക്കും; അതെ കൊടുപ്പേക്കും അതെ തിരുപ്പി എടുപ്പേക്കുമൊള്ളെ അതികാരം എനക്കൊണ്ട്; ഇം കൽപ്പനെ എൻ തകപ്പൻകാൽ നുണ്ണും എനക്ക് കിടച്ച് ഇരുക്കിനെ.” 19 ഇം വാത്തനാലെ എകൂതര് ഇടേൽ കലക്കമൊണ്ടായ് ഇരണ്ടു പങ്കായ് പുറിഞ്ചെ. 20 അവറളിൽ പലവനും “അവനുക്ക് ചാവർ പുടിച്ചിരുക്കിനെ; അവനുക്ക് കിരുക്കുതാൻ; അവൻ വാക്കെ കോക്കിനത് എന്തുക്ക്?” ഒൺ കേട്ടെ. 21 ഒണ്ണാ വോറേ ചിലവേരാ, “ഇം വാത്തകാട് മുനി പുടിച്ചെ ഒരാളിലെ വാക്കുകാടുനാത്തെ; മുനികാട്ടുക്ക് കുരുടരുക്ക് പാരുവെ കൊടുപ്പേക്ക് മുടിഞ്ചോകുമീ?” ഏശുവെ വീയ് ഒറീനെ 22 അമ്പോളെ എരുശലേമിലെ ആലയമെ ചുത്തമാക്കിനെ പെരുനാൾ കൊണ്ടാടുമെ; അത് വന്ത് കുടുർ കാലമും താൻ. 23 ഏശു തെയ്‌വ ആലയത്തിലെ ശലോമോൻ മണ്ടവം എന്നാൻ നടക്കുമെ. 24 എകൂതര് അവനുക്ക് ചുത്തുകോടും കൂടി വന്താലെ, “നീ എത്തിനെ നാൾ എങ്കളെ പിരിയമാ വച്ചിരുക്കും? നീ കിരിശ്ത്തു ഒണ്ണാ എങ്കകാൽ റൂപ്പു റൂപ്പാ ചൊൽ” ഒൺ ചൊല്ലിയെ. 25 അത്തുക്ക് ഏശു അവറാത്തുകാൽ, “ഏൻ നിങ്കകാൽ ചൊല്ലിയിരുക്കിനെ ഒണ്ണാ നിങ്കെ എന്നെ നമ്പിയതില്ലെ; എൻ തകപ്പൻ നാമത്തിൽ ഏൻ ചെയ്യിനെ അരിശുകങ്കാട് എനക്കുചൂട്ടി ശാച്ചിയമെ ചൊന്നെ. 26 നിങ്കെ എൻ ആടുകാട് അല്ലാത്തനാലതാൻ എന്നെ നമ്പാത്തത്. 27 എൻ ആടുകാട് എൻ ചത്തമെ കോക്കിനെ; എനക്ക് അതുകാടെ തിക്കിനൊള്ളെ; അതുകാട് എനക്ക് പുറകോടേം വരിനെ. 28 ഏൻ അത്തുകാട്ടുക്ക് എണ്ണേക്കുമൊള്ളെ ഉശിരെ കൊടുക്കിനെ; അതുകാട് ഒരുനാളും നാശമടഞ്ച് പോനതില്ലെ; ആരുക്കും അതുകാടെ എൻ കയ്യിൽ നുൺ പുടുങ്കി എടുപ്പേക്കും മുടിയാത്ത്. 29 അതുകാടെ എനക്ക് തന്തിരുക്കിനെ എൻ തകപ്പൻ എല്ലാരക്കാട്ടീം വലിയവൻതാൻ; ആരുക്കും എൻ തകപ്പൻ കയ്യിൽ നുൺ അതുകാടെ പുടിയ്‌ങ്കി എടുപ്പേക്ക് കൂടാത്ത്. 30 ഏനും തകപ്പനും ഒരേ ഒൺതാൻ.” 31 അന്നേരം എകൂതര് അവനെ ഒറീകേക്ക് പിന്നേം കല്ലെ എടുത്തെ. 32 അന്നേരം ഏശു അവറകാൽ, “ഏൻ തകപ്പനിൽനുണ്ണും വൻ അരിശുകങ്കാടെ കാട്ടിയെ; അത്തിൽ ഏളതുനാലനെ നിങ്കെ എന്നെ കല്ലെ ഒറീനത്?” ഒൺ കേട്ടെ. 33 “ഇതുനാലെ ഒണ്ണുമില്ലെ എങ്കെ നിന്നെ കല്ലെ ഒറീനത്, ഒണ്ണാ നീ ഒരു പുശു മനിശനായിരുക്കയിലേ നിന്നമേ തെയ്‌വമൊൺ അവകാശപ്പട്ട് തെയ്‌വ കുത്തമെ ചൊന്നതുനാലതാൻ” ഒൺ എകൂതരുകാട് വതിലെ ചൊല്ലിയെ. 34 അത്തുക്ക് ഏശു അവറകാൽ, “‘നിങ്കെ തേവാതികാടുതാൻ ഒൺ ഏൻ ചൊന്നെ’ ഒൺ നിങ്കെ നായപുറമാണത്തിൽ എളുതിയിരുക്കിനതാനെ? 35 തിരുവെളുത്തിൽ ചൊല്ലിയിരുക്കിനത് എപ്പണും ചത്തിയം താൻ ഒൺ നങ്കാക്ക് തിക്കിനൊള്ളെ. തെയ്‌വത്തിലെ വശനം കിടച്ചവേരാളെ തെയ്‌വം തേവാതികാടൊൺ വുളിച്ചിരുക്കിനതാനെ? 36 അകനയൊണ്ണാ തകപ്പൻ പുറിച്ചെടുത്ത് ഉലകത്തുക്ക് കടത്തിവുട്ടെ എന്നെ ‘ഏൻ തെയ്‌വ മകൻ’ ഒൺ ചൊല്ലിയതുനാലെ നീ തെയ്‌വ കുത്തമെ ചൊന്നെ ഒൺ ചൊല്ലി നിങ്കെ എന്നെ കുത്തമെ ചൊന്നതീ? 37 ഏൻ എൻ തകപ്പനിലെ ചേതികളെ ചെയ്യാതവോയാ നിങ്കെ നമ്പെ വേണാ. 38 ഏൻ അതുകാടെ ചെയ്യിനതൊണ്ണാ എന്നെ നമ്പാതെ ഇരുന്താലും തകപ്പൻ എന്നേത്തിലും ഏൻ തകപ്പനിലും ഒണ്ടൊൺ നിങ്കാക്ക് തിക്കിനൊണ്ടാകേം വുളങ്കുകേം ചെയ്യിളത്തുക്ക് ഏൻ ചെയ്യെ അരിശുകങ്കാട്ടിൽ നമ്പിൻ” ഒൺ ചൊല്ലിയെ. 39 അവറെ പിന്നേം അവനെ പുടിപ്പേക്ക് നോയ്‌ക്കെ ഒണ്ണാ അവറെ കയ്യിൽ നുണ്ണും ഉതറി മണ്ടിയേയെ. 40 ഏശു അങ്ക് നുൺ ഓർത്താനുക്ക് അക്കറോടു മുതെ ഓകന്നാൻ ആളുകളെ രാട്ടിപിരാട്ടിയെ ഇടത്തുക്ക് പോയെ. അവൻ അങ്ക് ഇരുന്തെ. 41 കനേകം ആളുകെ അവൻകാക്ക് വന്തെ, “ഓകന്നാൻ അടകാളമൊണ്ണും ചെയ്യതില്ലെ, ഒണ്ണാലും ഇവനെചൊല്ലി ഓകന്നാൻ ചൊല്ലിയതെല്ലാം ചത്തിയംതാൻ” ഒൺ ചൊല്ലിയെ. 42 അങ്ക് ഇരുന്തെ കനേം ആളുകെ ഏശുവിൽ നമ്പിയെ. |
@New Life Literature (NLL)