2 തിമോത്തിയോശ് 1 - പുതുവൻ ചേതിവണക്കം 1 കിരിശ്ത്തു ഏശുവിലെ നമ്പിക്കേൽ നങ്കാക്ക് കിടയ്‌ക്കുമൊൺ വാക്കെ തന്തിരുക്കിനെ ഉശിരെചൊല്ലി നന്തി നൽവണം ചൊൽകേക്ക് കടത്തി വുട്ടാളും തെയ്‌വത്തിലെ ആശേൽ കിരിശ്ത്തു ഏശുവിലെ അപ്പോശ്ത്തലനുമാനെ പവുലോശ് ഒണ്ണെ ഏൻ 2 പിരിയമാനെ മകൻ തിമോത്തിയോശുക്ക് എളുതിനത്, തകപ്പൻ തെയ്‌വത്തുകാൽ നുണ്ണും നങ്കെ കരുത്താവ് കിരിശ്ത്തു ഏശുവുകാൽ നുണ്ണും നിനക്ക് ഇരക്കമും കനിവും അമതീം കിടയ്‌ക്കട്ടെ. തിമോത്തിയോശെ നിനച്ച് പവുലോശ് തെയ്‌വത്തുക്ക് നണ്ണിയെ ചൊന്നെ 3 എൻ തകപ്പരുകാട് ചെയ് വന്തതുവോലെ കുത്തം നാത്തെ മനശീൽ ഏൻ കൊണ്ടാടി വരിനെ തെയ്‌വത്തുക്ക് നണ്ണിയെ ചൊന്നെ. റാവും പകലും ഇടെ തടനാതെ ഏൻ വായാതിനനേരം നിന്നെ നിനച്ച് തെയ്‌വത്തുക്ക് നണ്ണിയെ ചൊന്നെ. 4 നിൻ കോത്തെ നിനയ്‌ക്കിനവോളെ നിന്നെ വന്ത് കാൺമ്പേക്ക് തേര്‌ത്തയായിരുക്കിനെ. നിന്നെ വന്തു കണ്ടാ എനക്ക് ചരിയാനത്തിൽ പിരിയമടേകേക്കാകും. 5 കവടം നാത്തെ നിൻ നമ്പിക്കെ എനക്ക് തിക്കിനൊള്ളെ; അം നമ്പിക്കെ മുതെ നിൻ നുമുത്തി ലോവീശുക്കും പിന്നെ നിൻ നിള്ളെ ഊനിക്കാവുക്കും ഇരുന്തെ; നിനക്കും അം നമ്പിക്കെ ഒള്ളതൊൺ എനക്ക് ഉറപ്പൊള്ളെ. പവുലോശ് തിമോത്തിയോശെ ഉശാരേത്തിനെ 6 അതുനാലെ ഏൻ നിന്നേത്തിൽ കയ്യെ വച്ചവോളെ തെയ്‌വത്തുകാൽ നുൺ നിനക്ക് കിടച്ചെ തെയ്‌വ ഇരക്കത്തിലെ നൽവരം കെട്ടു പോകാതെ പെരുക്കെ വയ്‌ക്കോണും ഒൺ ഏൻ ഉശാരേത്തിനെ. 7 പേടീലെ ആത്തുമാവെ നാത്തെ തെയ്‌വം തന്തിരുക്കിനത്; തെയ്‌വ ചക്കിതീലേം പിരിയത്തിലേം പൊറുപ്പിലേം ആത്തുമാവെ താൻ തെയ്‌വം നങ്കാക്ക് തന്തിരുക്കിനത്. 8 നങ്കെ കരുത്താവ് ശാച്ചിയം നാലേം അവൻനാലെ തടങ്കലിൽ ഇരുട്ടറേലായെ എന്ന നിനച്ചും വെക്കമെ നിനയാതെ; ഒണ്ണാ തെയ്‌വത്തിലെ ചക്കിതീൽ നല്ലെ ചേതീക്കുചൂട്ടിയൊള്ളെ കറുമത്തിൽ നീയും എൻ കൂട്ടത്തിൽ പങ്കുകാറൻ ആക്. കിരിശ്ത്തു ഏശുവും നല്ലെ ചേതീം 9 അവൻ നങ്കളെ രച്ചിക്കുകേം ചുത്തമാനെ പിശപ്പുക്ക് വുളിക്കേം ചെയ്യെ; അത് നങ്കെ എന്തയൊണ്ണാലും ചെയ്യനാലെ നാത്തെ, മിന്നമേ ഉടയാ ചെയ്‌കേക്ക് നിനച്ചതുനാലേം ഉടയാ ഇരക്കം നാലേം താൻ; ഇം പിന്നിയം കിരിശ്ത്തു ഏശുവിൽ എല്ലാ കാലമും ഒണ്ടാനത്തുക്ക് മിന്നേ തന്തതാൻ. 10 ചാവെ തകർത്ത് ഉശിരാം എണ്ണെണ്ണേക്കുമാനെ പിശപ്പാം നല്ലെ ചേതിനാലെ വെളിവായ്‌ക്കവനുമാനെ നങ്കെ രച്ചകൻ കിരിശ്ത്തു ഏശു വെളിപ്പട്ടതിനാലെ തെയ്‌വ ഇരക്കമെ വെളിവായ്‌ക്കിരുക്കിനെ. 11 ഇം നല്ലെ ചേതീക്ക് എന്നെ അപ്പോശ്‌ത്തലനായും തെയ്‌വ വശനമെ വുളിച്ച് ചൊൽനാളായും ഉവതേശമെ കൊടുക്കിനാളുമായ്‌ക്കി വച്ചിരുക്കിനെ. 12 അതുനാലതാൻ ഏൻ ഇം കറുമമെല്ലാം അടേനത്; ഒണ്ണാ എനക്ക് വെക്കക്കേട് തോണതില്ലെ; എന്തുനാലയൊണ്ണാ ഏൻ ആരളെ നമ്പി ഇരുക്കിനേ ഒൺ എനക്ക് തിക്കിനൊള്ളെ; എൻകാൽ ഏത്തു തന്തതെ കരുത്താവ് തിരുമ്പി വരിനതുവരേക്ക് പാതുകാപ്പാ വച്ചിരുപ്പേക്ക് അവൻ ചക്കിതി ഒള്ളാതാൻ ഒൺ എനക്ക് ഉറപ്പുമൊണ്ട്. 13 നീ എൻകാലിരുന്ത് കേട്ടെ ചത്തിയമാനെ ഉവതേശം കിരിശ്ത്തു ഏശുവിലെ നമ്പിക്കേലും പിരിയത്തിലും എല്ലാരുക്കും വശികാട്ടിയായ് ഇരുക്കോണും. 14 നങ്കളിൽ ഇരുക്കിനെ തെയ്‌വ ആത്തുമാവിലെ ചക്കിതീൽ നിൻകാൽ ഏത്തു തന്തിരുക്കിനെ അം നല്ലെ ഉവതേശങ്കാടെ കാത്തോകോണും. 15 ആശിയാവിലെ എല്ലാരും എന്നെ വുട്ട് മണ്ടിയേയെ; അം കൂട്ടത്തിൽ പുകലയോശും കെർമകനയോശും ഒണ്ടായതൊൺ നിനക്ക് തിക്കിനൊള്ളതാനേ? 16 എൻകാൽ ആതരവായിരുന്തെ ഒനേശിപ്പെരോശുകാക്കും കൂരേലവേരാകാക്കും കരുത്താവ് കനിവെ കാട്ടട്ടെ; ഏൻ തടവിൽ കിടന്തതുനാലെ അവൻ വെക്കമെ നിനച്ചതില്ലെ. 17 ഒണ്ണാ അവൻ റോമിൽ വന്തവോളെ എന്നെ കണ്ടെത്തും വരേക്ക് തേടി നടന്തെ. 18 കരുത്താവ് തിരുമ്പി വരിനവോളെ കരുത്താവിൽ നുൺ അമ്പാളുക്ക് പിന്നിയം കിടയ്‌ക്കട്ടെ ഒൺ ഏൻ കരുത്താവുകാൽ വായാതിനെ. എപശോശിൽ വച്ച് അമ്പാൾ എന്നെ എകനയെല്ലാം പമ്പുലമെ ചെയ്യെ ഒൺ നിനക്ക് നന്തി തിക്കിനൊള്ളതാനേ? |
@New Life Literature (NLL)