15 എൻ കൂട്ടത്തിൽ ഒള്ളവേരായെല്ലാം നിനക്ക് വണക്കമെ ചൊന്നെ. നമ്പിക്കേൽ എങ്കകാൽ ആത്തിരമാ ഇരുക്കിനെ എല്ലാരുകാലും വണക്കമെ ചൊൽ. എണ്ണണ്ണേക്കും തെയ്‌വ ഇരക്കം നിങ്കെ കൂട്ടത്തിൽ ഇരുക്കട്ടെ.
ഇണങ്കരെ മട്ടും വണങ്കിനതൊണ്ണാ എന്തൻ ഉവകാരം? എകൂതരല്ലാത്തവേരാകൂടി അതമേതാനേ ചെയ്യിനത്?
എനക്കും എൻ കൂട്ടത്തിൽ വന്തവേരാക്കുംചൂട്ടി ഇം കയ്യിൽ ഏൻ ചമ്പാരിച്ചതെ നിങ്കാക്ക് തിക്കിനൊള്ളതാനെ?
കരുത്താവാനെ ഏശു കിരിശ്‌ത്തുവിലെ ഇരക്കം നിങ്കളിൽ ഇരുക്കട്ടെ.
എന്തൊണ്ണാ കിരിശ്ത്തു ഏശുവിലെ കൂട്ടായ്‌മേൽ ഇരുക്കിനവോളെ പരിച്ചേതനെ ഏൽക്കിനത്തിലോ ഏലാതെ ഇരുക്കിനത്തിലോ കാരിയമില്ലെ; കിരിശ്ത്തു ഏശുവിലൊള്ളെ നങ്കെ നമ്പിക്കെ വെളിവാനത് നങ്കെ തെയ്‌വത്തുകാലും മനിശൻകാലും കാട്ടിനെ ആത്തിരംനാലെ താൻ.
പവുലോശ് ഒണ്ണെ ഏൻ എൻ ചൊന്തെ കയ്യാരെ ഇം വണക്കമെ എളുതിനെ; ഏൻ തടവറേൽ ഒൺ നിനേനിൻ. ഇരക്കം നിങ്കെ കൂട്ടത്തിൽ ഇരുക്കട്ടെ.
മെച്ചക്കമാ നമ്പിക്കേൽ നിലെ നിക്കിനെ മകൻ തിമോത്തിയോശുക്ക് എളുതിനത്, തകപ്പൻ തെയ്‌വത്തുകാൽ നുണ്ണും നങ്കെ കരുത്താവ് കിരിശ്ത്തു ഏശുവുകാൽ നുണ്ണും നിനക്ക് ഇരക്കമും കനിവും നിമതീം കിടയ്‌ക്കട്ടെ.
നമ്പിക്കയാനവേരാക്ക് ചുത്തമാനെ ഇതയം, നല്ലെ മനശിരക്കം, നിച്ചമാനെ നമ്പിക്കെ ഇതുകാട്ടിൽ നുൺ ഒണ്ടാനെ ആത്തിരം ഒണ്ടാളത്തുക്കുതാൻ ഏനീ കൽപ്പനേ ഇടിനത്.
കരുത്താവു നിൻ ആത്തുമാവ് കൂട്ടത്തിൽ ഇരുക്കട്ടെ. ഇരക്കം നിങ്കെ കൂട്ടത്തിൽ ഇരുക്കട്ടെ.
എന്തൊണ്ണാ കരുത്താവാനെ ഏശുവുകാൽ നിനക്കൊള്ളെ നമ്പിക്കയാം തെയ്‌വ മക്കകാട് മുച്ചൂട്ടുകാലും നിനക്കിരുക്കിനെ ആത്തിരമാം എനക്ക് കേൾവിപ്പട്ടിരുക്കിനെ.
തെയ്‌വത്തിലെ ഇരക്കം നിങ്കെ എല്ലാര് കൂട്ടത്തിലും ഇരുക്കട്ടെ. ആമേൻ.
മൂപ്പനാനെ ഏൻ ചത്തിയത്തിൽ ആത്തിരത്തോടെ വച്ചിരുക്കിനെ പിരിയമാനെ കായോശുക്കു എളുതിനെ എളുത്ത്.