28 എന്തൊണ്ണാ, “കരുത്താവ് ഉടയാ നീതീക്കൊത്തവണ്ണം എല്ലാ കാരിയങ്കാടാം പൂമിനാട്ടിൽ ചെയ്യിനെ; ഉടയാ നിനച്ചെ എല്ലാ കാരിയമാം പെട്ടൊണ്ണേ അവൻ ചെയ് ഓയ്‌ക്കും.”
ഉലകമെ പടച്ചനായിരുന്ത് ഉണ്ണേക്കുവരെ നടകാത്തതും ഇനിമേൽ നടകാത്തതുമാനെ വൻ വിനെ അക്കാലത്തിൽ ഒണ്ടാകും.
താൻ വുളിച്ചെടുത്തെ ആളക്കൊണ്ട് ഇം ഉലകമെ ഒത്തേ നീതിയോടെ നായമിടുകേക്ക് ഒരു നാളെ അവൻ വച്ചിരുക്കിനെ. അവനുക്ക് ഉശിരെ കൊടുത്ത് ചാവിലിരുന്ത് എത്തിയതോടെ അത്തുക്ക് തെളിവാം തന്തിരുക്കിനെ.”
പിന്നെ മേലോകം തുറന്ത് ഇരുക്കിനതെ ഏൻ കണ്ടെ; ഒരു വെള്ളെ കുതിരെ വെളിപ്പട്ടെ; അത്തുക്ക് മീത്തോട് ഇരുക്കിനവനുക്ക് നമ്പുകേക്കാനവനും ചത്തിയവാനും ഒൺ പേര്. അവൻ നീതിയോടെ വിതിക്കുകേം പോരാടുകേം ചെയ്യിനെ.