2-3 അത് എകനെ നടമാകും? നിങ്കെ രാടിപിരാടിയവോളെ എൻ പാപത്തിലെ പിശപ്പുനാലെ ഏൻ ഏശു കിരിശ്‌ത്തുവിലെ ചാവും മത്തും പങ്കാളിയാനെ ഒൺ നീ ചൊല്ലുമില്ലെ? അകനയൊണ്ണാ നിനക്ക് എകനെ പിന്നേം പാപമെ ചെയ്‌കിട്ടിരുപ്പേക്കാകും.
“അവൻ വന്ത് പാട്ടക്കാറാളെ കൊണ്ണോൺ തോട്ടമെ വോറേ പാട്ടക്കാറാക്ക് കൊടുക്കുകേം ചെയ്യും” ഒൺ ചൊല്ലിയെ. മാനടവൻകാട് ഇതെ കേട്ടാലെ, “അകനെ ഒരുനാളും നടകാത്ത്” ഒൺ ചൊല്ലിയെ.
അതുനാലതാൻ കരുത്താവാനെ ഏശു കിരിശ്‌ത്തുവുനാലെ നങ്കാക്ക് തെയ്‌വമും മത്തും നിരപ്പാകേക്ക് മുടിഞ്ചതും നങ്കെ ഉശിരെ അവൻ കാപ്പാത്തിയതെചൊല്ലി പെരുമപ്പടുകേക്ക് മുടീനതും.
ഇപ്പെ എനക്ക് നായപുറമാണമെ പാലിയാത്തനാലെ ഏൻ പാപമെ ചെയ്യാലും തെയ്‌വം എൻകാൽ ഇരക്കം കാട്ടാത്തീ? ഒൺ നീ നിനച്ചോകാം. അകനെ നീ നിനയ്‌ക്കെ വേണാ.
അതുവോലെ ഏശു ശിലുവേൽ ചത്തവോളെ നായപുറമാണമെ പാലിക്കെ വേണ്ടിയിരുന്തെ നിങ്കെ പശേ പിശപ്പും അവനും മത്തും ചാകേക്ക് ഇടയായെ. അവൻ ഉശിരോറി എന്തിയവോളെ നിങ്കളും ഏശുകിരിശ്ത്തുവും മത്തും പിശയ്‌ക്കിനെ. അകനെ തെയ്‌വത്തുക്കുചൂട്ടി കനിയാകിളത്തുക്ക് ഒരു പുതുവൻ പിശപ്പിൽ നിങ്കാക്ക് പിശയ്‌ക്കാം.
ഒണ്ണാ നായപുറമാണത്തുക്കും പാപത്തുക്കും അടിപ്പട്ടിരുന്തെ നങ്കെ പശേ പിശപ്പ് ചത്തതുനാലെ തെയ്‌വ ആത്തുമാവ് അതികാരമെ നടത്തിനെ ഒരു പുതുവൻ പിശപ്പ് നങ്കാക്ക് കിടയ്‌ക്കുകേം അവൻ ചൊല്ലെ പാലിക്കേക്ക് നങ്കാക്ക് മുടീകേം ചെയ്യിനെ.
ഏൻ നായപുറമാണമെ പാലിപ്പേക്ക് നോയ്‌ക്കനാലെ അത് എന്നെ കുത്തക്കാറനായ്‌ക്കെ; ഒണ്ണാ അം നായപുറമാണത്തിൽ നുണ്ണും കിരിശ്ത്തു എനക്ക് വുടുതൽ തന്തനാലെ ഇപ്പെ തെയ്‌വത്തുക്കുചൂട്ടി പിശയ്‌ക്കിനെ.
നങ്കെ കരുത്താവാനെ ഏശു കിരിശ്‌ത്തുവിലെ ശിലുവേൽ അല്ലാതെ വോറേ ഒണ്ണിലും ഏൻ പെരുമപ്പടാത്ത്; അം ശിലുവനാലെ ഇവ്വുലകത്തിലൊള്ളതുകാട്ടുക്ക് ഒണ്ണുക്കും ഏൻ വിലേ കൽപ്പിക്കിനതില്ലെ; ഏൻ വിലേ കൽപ്പിക്കിനത് എന്തനേത്തൊൺ ഇം ഉലകത്തിൽ ഒള്ളവേരാക്ക് തിക്കിലാത്തെ താൻ.
നിങ്കെ കിരിശ്ത്തു കൂട്ടത്തിൽ ചാവുകേം ഇം ഉലകത്തിലെ പുറമാണത്തിൽ നുൺ വുടുതൽ നേടുകേം ചെയ് ഇരുക്കിനെ. പിന്നെ എന്തുക്കുനേ ഇവ്വുലകത്തിൽ ഒള്ളവേരാവോലെ പിശയ്‌ക്കിനത്?
എന്തൊണ്ണാ നിങ്കളിലെ പാപം നുറഞ്ചെ പശേ പിശപ്പ് ചാവുകേം നിങ്കെ ഉശിര് കിരിശ്ത്തു കൂട്ടത്തിൽ തെയ്‌വത്തിൽ മറഞ്ചിരുക്കുകേം ചെയ്യിനെ.
നിങ്കെ തെയ്‌വ ചൊൽപ്പടീക്ക് ഇരിൻ; മിന്നേ നിങ്കാക്ക് അറിവു നാതിരുന്തെ കാലത്തിൽ ഒണ്ടായെ നിച്ചനാത്തെ നടപ്പിൽ ഇനി നിങ്കെ പോവാനില്ലെ.
നങ്കെ പാപം ചെയ്യിനതെ നുറുത്തി നീതീയോടെ പിശയ്‌ക്കുവചൂട്ടി കിരിശ്ത്തു നങ്കെ പാപമെ ഉടയാ ഉടമ്പിൽ ചിമ്പി ശിലുവേൽ ചത്തെ; അവൻ കായംനാലെ നിങ്കാക്ക് ചുകം കിടച്ചിരുക്കിനെ.
തെയ്‌വത്തിൽ നുൺ പുറന്തെ ആരും പാപമെ ചെയ്‌കിട്ടേ ഇരാത്ത്; എന്തൊണ്ണാ തെയ്‌വത്തിലെ ഉശിരുതാൻ അവനേത്തിൽ ഇരുക്കിനത്; തെയ്‌വത്തിൽ നുൺ പുറന്തതുനാലെ അവനുക്ക് പാപമെ ചെയ്‌കിട്ടേ ഇരുപ്പേക്ക് കൂടാത്ത്.