11 അതുനാലതാൻ കരുത്താവാനെ ഏശു കിരിശ്‌ത്തുവുനാലെ നങ്കാക്ക് തെയ്‌വമും മത്തും നിരപ്പാകേക്ക് മുടിഞ്ചതും നങ്കെ ഉശിരെ അവൻ കാപ്പാത്തിയതെചൊല്ലി പെരുമപ്പടുകേക്ക് മുടീനതും.
അന്നേരം മറിയ ചൊല്ലിയത്, “എൻ ഇതയം കരുത്താവെ മകിമപ്പടുത്തിനെ.
അവനെ ഏത്തെടുത്ത് അവനിൽ നമ്പുനെ ആരുക്കും തെയ്‌വത്തിലെ മക്കയാകേക്ക് അവൻ അതികാരമെ കൊടുത്തെ.
എന്തൊണ്ണാ അവറെ തെയ്‌വമെ വീയ് ഒറിഞ്ചവോളെ വോറെ ഒള്ളെ ചാതികാട്ടുക്കെല്ലാം തെയ്‌വത്തുകാക്ക് നിമതി ഒണ്ടാകേക്ക് അത് കാരണമായെ. തെയ്‌വം അവറളെ ഉടയാകാക്ക് കൂട്ടി ചേത്തോനതൊണ്ണാ അത് ഒരു ചാവുക്ക് ഉശിരു വയ്‌ക്കിനതുവോലതാനെ?
നങ്കെ തെയ്‌വത്തിലെ നീമം കിടച്ചവേരാതാൻ ഒൺ ഒരു എകൂതനുക്ക് പെരുമപ്പടാം.
കരുത്താവാനെ ഏശു കിരിശ്‌ത്തുവുനാലെ തെയ്‌വം നങ്കാക്കുചൂട്ടി ചെയ്യതെ നങ്കെ നമ്പിയനാലെ നങ്കെ നീതിമാൻമാരാകുകേം തെയ്‌വത്തുകാൽ നങ്കാക്ക് നിമതി ഒണ്ടാകേം ചെയ്യെ.
ഏശു നങ്കാക്ക് ചെയ്യതെ നമ്പുനത്തുക്ക് മിന്നേ നങ്കെ തെയ്‌വത്തുക്ക് വുറോതികളായിരുന്തെ. നങ്കെ അതെ നമ്പിയവോളെ നങ്കാക്ക് തെയ്‌വമും മത്തും നിരപ്പൊണ്ടായെ. അതുമട്ടുമില്ലെ അവൻ ചാവിൽ നുൺ ഉശിരോറി എന്തിയേയെ ഒൺ നങ്കെ നമ്പിയവോളെ നങ്കാക്ക് എണ്ണേക്കുമൊള്ളെ ചാവിൽ നുണ്ണും വുടുതൽ കിടച്ചെ.
അതുനാലെ അം പിശപ്പെചൊല്ലി മട്ടുമില്ലെ വരിനെ തുമ്പതുരിതത്തിലും നങ്കെ പെരുമപ്പടിനെ. എന്തൊണ്ണാ അം തുമ്പതുരിതം നങ്കാക്ക് പൊറുമയെ തരും.
അതുമട്ടുമില്ലെ തെയ്‌വ മക്കെ ഒണ്ണെ പതവിയോടെ ഒരു പുതുവൻ പിശപ്പെ തുടങ്കിനെ നാമും മകത്തമാനെ ഉടമ്പോടെ പിശയ്‌ക്കിനെ അം നാത്തേക്കായ് കാത്ത് ഇരുക്കിനെ.
അതുവോലെ അബുറാകാമുക്കും ശാറാവുക്കും ഇശകാക്ക് പുറന്തെ; അവൻ വളന്ത് റിബേക്കയെ പെണ്ണായ് കൂട്ടുകേം റിബേക്കാ വകുറാവുകേം ചെയ്യെ.
കരുത്തര് മേശേക്ക് നങ്കെ എടുത്ത് തെയ്‌വത്തുക്ക് നണ്ണിയെ ചൊന്നെ വീഞ്ച് പാനെ കിരിശ്‌ത്തുവിലെ ഇലത്തത്തിൽ നങ്കാക്കൊള്ളെ കൂട്ടായ്‌മതാനേ കാട്ടിനത്? അതുവോലെ നങ്കെ പയ്‌ങ്കി തിന്നെ അപ്പം കിരിശ്‌ത്തുവിലെ ഉടമ്പിൽ നമക്കൊള്ളെ കൂട്ടായ്‌മതാനേ കാട്ടിനത്?
അത് മട്ടുമില്ലെ എങ്കെ ഇം താനതറുമമെ കൊണ്ടോനവോളെ എങ്കെ കൂട്ടത്തിൽ വരുകേക്ക് ശവെ പുറിച്ചെടുത്താതാൻ ഇമ്പാൾ; എങ്കെ ഇം വേലെ ചെയ്യിനത് കരുത്താവിലെ മകിമേക്കുചൂട്ടീം ഉതവിയെ ചെയ്‌കേക്കൊള്ളെ നങ്കളിലെ മനശെ കാട്ടുകേക്കും താൻ.
ഒണ്ണാ ഇപ്പെ നിങ്കാക്ക് തെയ്‌വമെ തിക്കിനൊള്ളെ; ഇല്ലില്ലെ അത്തുക്ക് പകറം ഏൻ ചൊന്നത്, തെയ്‌വം നിങ്കളെ അറിഞ്ചിരുക്കിനെ ഒൺതാൻ; അകനയൊള്ളെ നിങ്കെ പിന്നേം എകനെ ഇം വുറുതാവാനതും ചക്കിതി നാത്തതുമാനെ ഇവ്വുലകത്തിലെ അതികാരത്തുക്ക് അടിമപ്പടുകേക്ക് ആശിക്കിനെ?
ഒണ്ണാ തെയ്‌വ ആത്തുമാവിൽ നുൺ പുറപ്പടിനത് അങ്കോട്ടുക്കുമിങ്കോട്ടുക്കുമൊള്ളെ ആത്തിരം, പിരിയം, അമതി, പൊറുപ്പ്, ഇരക്കം, കയ് അശഞ്ച് കൊടുക്കിനത്, നമ്പ്,
എൻ ഇണങ്കരേ, കടശീക്ക് ഇതകൂടി ഏൻ ചൊല്ലട്ടെ, കരുത്താവിൽ പിരിയമോറിൻ. നിച്ചനാത്തെ കാരിയമെ പടിയ്‌ക്കെ വയ്‌ക്കിനവേരാളിൽ നുണ്ണും നിങ്കെ നമ്പിക്കയെ കാക്കിളത്തുക്ക് ഇം ഒരേ കാരിയമമേ നിങ്കാക്ക് പിന്നേം എളുതിനതുനാലെ എനക്ക് മടുപ്പില്ലെ.
അവറെ നാത്തെ പരിച്ചേതനെ ഏത്തവേരാ; ചുത്തമാനെ ആത്തുമാവിലെ ഉതവീൽ തെയ്‌വമെ കുമിടെ വായ്‌ങ്കീം കിരിശ്ത്തു ഏശു നങ്കാക്ക് ചെയ് തന്തെ കാരിയംങ്കാട്ടിൽ പിരിയമോറിനെ നങ്കതാനേ മെച്ചക്കമാ പരിച്ചേതനെ ഏത്തവേരാ; പുറമേ കാണ ചട്ടമെട്ടത്തിൽ നങ്കെ നമ്പുനതില്ലെ.
കരുത്താവിൽ എപ്പണും പിരിയമോറിൻ; അതമേ ഏൻ എടുത്ത് ചൊന്നെ, നിങ്കെ പിരിയമോറിൻ.
നിങ്കെ കിരിശ്ത്തു ഏശുവെ കരുത്താവായി കയ്യേത്തെടുത്തതുവോലെ അവനും മത്തുമൊള്ളെ കൂട്ടായ്‌മേൽ നടേനിൻ.
അവനെ നിങ്കെ ഇതുവരെ കണ്ടതില്ലെ ഒണ്ണാലും അവനെ പിരിയപ്പടിനെ; ഇപ്പണും നിങ്കെ അവനെ കാണാത്തതൊണ്ണാലും അവനേത്തിൽ നമ്പുകേം ചെയ്യിനെ. അം നമ്പിക്കനാലെ ചൊൽവെ കൂടാത്തെ എപ്പേരുപ്പട്ടതും മകിമെ ഒള്ളതുമാനെ പിരിയത്തിൽ തികിളിക്കികേം ചെയ്യിനെ.