29 അതുനാലെ എകൂതൻ ഒണ്ണോ എകൂതനല്ലാത്താ ഒണ്ണോ തരം തിരിവുനാതെ ഏശുകിരിശ്ത്തുവിൽ നമ്പുനെ എല്ലാരാം തെയ്‌വം നീതിമാനായ് കണക്കാക്കിനെ.
ഏൻ അബുറാകാം തെയ്‌വമും ഇശകാക്ക് തെയ്‌വമും ആക്കോവു തെയ്‌വമുമാനെ ഒൺ ചൊല്ലിയിരുക്കിനെ; ഒണ്ണാ അവൻ ചത്തവേരാ തെയ്‌വമില്ലെ ഉശിരോടെ പിശയ്‌ക്കിനവൻ തെയ്‌വം താൻ.”
അതുനാലെ നിങ്കെ പുറപ്പെട്ട് ചാതീ ശനങ്കാടെ ബൂറാ ശിശിയരുകാടാക്കിൻ. അവറളെ തകപ്പനിലേം മകനിലേം തെയ്‌വ ആത്തുമാവിലേം നാമത്തിൽ രാട്ടിപിരാട്ടുകേം ഏൻ നിങ്കകാൽ കൽപ്പനയിട്ടതുകാടെ പാലിക്കിളെ നിലമേൽ ഉവതേശമെ കൊടുക്കുകേം ചെയ്യിൻ; ഏനോ ഉലകത്തിലെ കടശി നാ വരേക്ക് എല്ലാ നാളും നിങ്കെ കൂട്ടത്തിൽ ഒണ്ട്” ഒൺ ചൊല്ലിയെ.
അന്നേരം പത്തിരോശ് കുരവുട്ടത്, “തെയ്‌വം എല്ലാരാം ഒരേവോലതാൻ കാണത്.
ഒണ്ണാ കരുത്താവ് എൻകാക്ക്, “നീ മണ്ട് നിന്നെ ഏൻ തുലേൽ എകൂതരല്ലാത്തവേരാ ഇടേക്ക് വുടുക്കും” ഒൺ ചൊല്ലിയെ.
ഏൻ നിന്നെ കടത്തി വുടുവെ പോനെ എകൂതര് മാനടവൻകാൽ നുണ്ണും എകൂതരല്ലാത്തവേരാ കയ്യിൽ ഇരുന്തും നിനക്ക് വുടുതലയെ തരും.
കരുത്താവ് അവൻകാക്ക്, “ഇപ്പെ നീ പോ; അവൻ എകൂതാ ചാതികയല്ലാത്തവേരാ ഇടേലും രാശാവുകാട്ടുക്ക് മില്ലോടും ഇശ്‌രവേൽ മക്കാക്ക് മില്ലോടും എൻ പേരെ വുളിച്ച് ചൊൽകേക്ക് ഏൻ പുറിച്ചെടുത്തിരുക്കിനെ ആൾതാൻ അവൻ.
കിരിശ്‌ത്തുവിലെ നല്ലെ ചേതിയെ വുളിച്ച് ചൊന്നത്തിൽ എനക്ക് ഒരു വെക്കക്കേടുമില്ലെ; എന്തൊണ്ണാ മുതെ എകൂതരും പിന്നെ എകൂതരല്ലാത്തവേരാളും അകനെ ആരെല്ലാം നല്ലെ ചേതിയെ നമ്പിനതോ അവറാത്തുക്കെല്ലാം രച്ചെ കിടയ്‌ക്കിളത്തുക്കൊള്ളെ തെയ്‌വ ചക്കിതി ഇം നല്ലെ ചേതിനാലെ കിടയ്‌ക്കിനെ.
നങ്കാക്ക് വായാതുകേക്കാനെ ഒരേയൊരു കരുത്താവ് മട്ടും ഒള്ളനാലെ, “തെയ്‌വമേ, നീ എൻ പിശപ്പെ അതികാരമെ നടത്തോണുമേ” ഒൺ വായാതിനെ നീ എകൂതനൊണ്ണോ വോറേ ചാതിക്കാറനൊണ്ണൊ അവൻ നിനയാത്ത്; നങ്കാക്ക് എല്ലാരുക്കും തേവയാനതെ തരുകേക്ക് തകിതി ഒള്ളാതാൻ അവൻ.
ഏൻ വോറെ ഒള്ളെ ചാതിയേരുകാൽ നല്ലെ ചേതിയെ പങ്കുവച്ച് കിരിശ്ത്തു ഏശുവുക്കുചൂട്ടി തെയ്‌വത്തിലെ പൂയാരി വേലയെ ചെയ്യെ. ഏൻ വോറെ ഒള്ളെ ചാതികാട് ഇടേൽ ചെയ്യെ വേലെ തെയ്‌വ ആത്തുമാവിൽ ചുത്തമാക്കപ്പട്ട് നല്ലെ കാണിയ്‌ക്കയായ് തെയ്‌വം ഏത്തെടുക്കട്ടെ.
തെയ്‌വം അബുറാകാമുക്ക് കൊടുത്തെ വാക്കിലെ നൽവരം കിരിശ്ത്തു ഏശുവുനാലെ എകൂതരല്ലാത്തവേരാക്ക് കിടയ്‌ക്കിളത്തുക്കുതാൻ അവൻ ഇകനെ ചെയ്യത്; അകനെ തെയ്‌വം വാക്കെ ചൊല്ലിയെ ആത്തുമാവ് കിരിശ്ത്തു ഏശുവിലെ നമ്പിക്കേൽ നങ്കാക്ക് കിടയ്‌ക്കും.
തെയ്‌വത്തിലെ നല്ലെ ചേതിനാലെ എകൂതരല്ലാത്തവേരാ എകൂതര് കൂട്ടത്തിൽ അവകാശികയാനതും ഒരു ഉടമ്പിലെ ഏത്തുകാടുവോലെ കിരിശ്ത്തു ഏശു കൊടുത്തെ വാക്കുക്ക് പങ്കാളികയായിരുക്കിനതും താൻ അം മറുമം.
അത്തിൽ എകൂതനൊണ്ണോ എകൂതനല്ലാത്തവനൊണ്ണോ, പരിച്ചേതനെ ഏത്താ ഒണ്ണോ പരിച്ചേതനെ ഏലാത്താ ഒണ്ണോ, രോശമൊള്ളായൊണ്ണോ രോശം നാത്തായൊണ്ണോ, അടിമെ ഒണ്ണോ വുടുതൽ കിടച്ചാ ഒണ്ണോ ഇല്ലെ; കിരിശ്‌ത്തുതാൻ എല്ലാരേത്തിലും എല്ലാമാനത്.