9 നീ എകൂതനായാലും വെളി നാട്ടുകാറനായാലും ഒരു മാത്തമുമില്ലെ; ഇകത്തെ കുറുപ്പുനാത്തെ ചെയ്‌തികളെ ചെയ്യാ തെയ്‌വത്തിലെ കോപം നിന്നേത്തിൽ വന്തുറങ്കും. ഒണ്ണാ അത് മുതെ വരിനത് എകൂതരേത്തിൽ താൻ.
ഒരു മനിശൻ ഉലകമെ ബൂറാ നേടിയാലെ ഉടയാ ഉശിരെ നട്ടമായ്‌ക്കാ അവനുക്ക് എന്തൻ കുണം? ഇല്ലെ, ഉടയാ ഉശിരെ വീണ്ടെടുപ്പേക്ക് മറുവിലയായ് മനിശനുക്ക് എന്തനേത്തെ കൊടുപ്പേക്കാകും?
മനം തിരുപ്പിളതപ്പത്തീം പാപത്തുക്ക് മന്നിപ്പ് കിടക്കിനതപ്പത്തീം എരുശലേമിലിരുന്ത് ഉലകത്തിലെ മാനടവൻകാൽ ബൂറാ അവൻ നാമത്തിൽ വുളിച്ച് ചൊല്ലോണുമൊൺ എളുതിയിരുക്കിനെ.
അവറെ ഇതെ കേട്ടതും ബുറീനെ ഇരുന്തെ. “എകൂതരല്ലാത്തെ എല്ലാ മനിശെ മാനടവനുക്കും എണ്ണെണ്ണേക്കുമാനെ നൽ പിശപ്പ് കിടയ്‌പ്പച്ചൂട്ടി മനം തിരുമ്പുകേക്കൊള്ളെ അവശിരം കിടച്ചേയതേ” ഒൺ ചൊല്ലി തെയ്‌വമെ പാടി കുമിടെ വായ്‌ങ്കെ.
എൻ ഉടപ്പുറവികളേ, അബുറാകാമ് വർളാട്ടിലെ മക്കളേ, അവറെ കൂട്ടത്തിൽ ചേന്തെ എകൂതരല്ലാത്തെ ചാമിക്കാറാളുമേ, നങ്കാക്കുതാൻ ഇം രച്ചേലെ നല്ലെ ചേതിയെ കടത്തി വുട്ടിരുക്കിനത്.
പാപമെ വുട്ട് തെയ്‌വത്തുകാക്ക് തിരുമ്പി നങ്കെ കരുത്താവ് ഏശുകിരിശ്‌തുവുകാൽ നമ്പിക്കെ വയ്യിൻ ഒൺ എകൂതരുകാലും എകൂതരല്ലാത്തവേരാകാലും കൂടി കട്ടായമാ ചൊല്ലിയത് നിങ്കാക്ക് തിക്കിനൊള്ളതാനെ?
പാപമെ വുട്ടാപ്പിലെ തെയ്‌വത്തുകാക്ക് തിരുമ്പുകേക്കും പാപമെ വുട്ടാച്ചെ ഒണ്ണത്തുക്ക് അടകാളമാ അത്തുക്കൊത്തവോലെ ചെയ്യോണുമൊണ്ണും മുതയാ തെമശ്‌ക്കോശിലവേരാകാക്കും പിന്നെ എരുശലേമിലവേരാകാക്കും എകൂതിയാവിലെ എല്ലാ പണ്ണേലും പിശയ്‌ക്കിനെ എകൂതരുകാലും എകൂതരല്ലാത്തവേരാകാലും ഏൻ പോയ് ചൊല്ലിയെ.
മൂണുനാ ഓഞ്ച് പവുലോശ് അങ്കിളെ എകൂതര് വലിയോരെ വുളിച്ച് കൂട്ടിയെ. അവറെ വന്തതും ഇകനെ ചൊല്ലിയെ, “എൻ അണ്ണൻ തമ്പിയേരേ, നങ്കെ മാനടവനുക്കോ വലിയോരുകാട് ചട്ടത്തുക്കോ വെതിലാ ഏൻ ഒണ്ണാം ചെയ്യതില്ലെ. അപ്പണും എരുശലേമിൽ വച്ച് എന്നെ ഒരു തടവുകാറനായ്‌ക്കി റോമാക്കാറാ കയ്യിൽ കൊടുത്തെ.
അതുനാലെ “തെയ്‌വത്തുകാലെ ഇം രച്ചേലെ ചേതി എകൂതരല്ലാത്തവേരാകാക്ക് കടത്തിവുട്ടിരുക്കിനെ; അവറെ അതെ കോക്കും ഒൺ നിങ്കെ അറിയോണും”. ഇകനെ പവുലോശ് ചൊല്ലി നുറുത്തിയെ.
നിങ്കെ കുറുപ്പുനാത്തെ പിശപ്പിലിരുന്ത് തിരുമ്പി നൽവരമെ ഏത്തെടുപ്പേക്ക് തെയ്‌വം പുറിച്ചെടുത്തെ ഉടയാ ഏവൽക്കാറനെ മിന്നമേ നിങ്കകാക്ക് കടത്തിവുട്ടിരുക്കിനെ.
കിരിശ്‌ത്തുവിലെ നല്ലെ ചേതിയെ വുളിച്ച് ചൊന്നത്തിൽ എനക്ക് ഒരു വെക്കക്കേടുമില്ലെ; എന്തൊണ്ണാ മുതെ എകൂതരും പിന്നെ എകൂതരല്ലാത്തവേരാളും അകനെ ആരെല്ലാം നല്ലെ ചേതിയെ നമ്പിനതോ അവറാത്തുക്കെല്ലാം രച്ചെ കിടയ്‌ക്കിളത്തുക്കൊള്ളെ തെയ്‌വ ചക്കിതി ഇം നല്ലെ ചേതിനാലെ കിടയ്‌ക്കിനെ.
നങ്കാക്ക് വായാതുകേക്കാനെ ഒരേയൊരു കരുത്താവ് മട്ടും ഒള്ളനാലെ, “തെയ്‌വമേ, നീ എൻ പിശപ്പെ അതികാരമെ നടത്തോണുമേ” ഒൺ വായാതിനെ നീ എകൂതനൊണ്ണോ വോറേ ചാതിക്കാറനൊണ്ണൊ അവൻ നിനയാത്ത്; നങ്കാക്ക് എല്ലാരുക്കും തേവയാനതെ തരുകേക്ക് തകിതി ഒള്ളാതാൻ അവൻ.
അതുവോലെ നീ എകൂതനൊണ്ണാലും വെളി നാട്ടുകാറനൊണ്ണാലും ഒരു മാത്തമുമില്ലെ; നീ നല്ലെ ചെയ്‌തികളെ ചെയ്യാ അവനിലെ മകത്തമും മാനമും നിമതീം നിനക്ക് കിടയ്‌ക്കും; ഒണ്ണാ അത് മുതെ കിടയ്‌ക്കിനത് എകൂതനുക്കുതാൻ.
അതുമട്ടുമില്ലെ അവൻകാക്കൊള്ളെ നങ്കെ ആത്തിരത്തിൽ നുണ്ണും നങ്കളെ പുറിക്കേക്ക് ആരുനാലെ മുടിഞ്ചോകും? നങ്കെ പിശപ്പിൽ വരിനെ കറുമത്തുക്കോ നങ്കെ മനശിൽ വരിനെ മനെ നോവുക്കോ ഓത്തിരിയത്തുക്കോ തുമ്പതുരിതത്തുക്കോ പഞ്ചെ പട്ടിണീക്കോ തുണിനാത്തെ നിലമേക്കോ കെടുതീൽ പടിനത്തുക്കോ ചാവുക്കോ നങ്കളെ പുറിക്കേക്ക് കൂടാത്ത്.
അവനും മത്തും പങ്കാളികയാവപ്പോനെ പിശപ്പ് എകൂതരുക്ക് മട്ടുമില്ലെ വോറെ ഒള്ളെ ചാതികാട്ടുക്കെല്ലാം കിടയ്‌ക്കും.
അത്തിൽ എകൂതനൊണ്ണോ എകൂതനല്ലാത്തവനൊണ്ണോ ഇല്ലെ, അടിമെ ഒണ്ണോ വുടുതൽ കിടച്ചാ ഒണ്ണോ ഇല്ലെ, ആണും പെണ്ണും ഒണ്ണില്ല; നിങ്കെ എല്ലാരും കിരിശ്ത്തു ഏശുവിൽ ഒൺമട്ടും താൻ.
അത്തിൽ എകൂതനൊണ്ണോ എകൂതനല്ലാത്തവനൊണ്ണോ, പരിച്ചേതനെ ഏത്താ ഒണ്ണോ പരിച്ചേതനെ ഏലാത്താ ഒണ്ണോ, രോശമൊള്ളായൊണ്ണോ രോശം നാത്തായൊണ്ണോ, അടിമെ ഒണ്ണോ വുടുതൽ കിടച്ചാ ഒണ്ണോ ഇല്ലെ; കിരിശ്‌ത്തുതാൻ എല്ലാരേത്തിലും എല്ലാമാനത്.
തെയ്‌വം നീതിമാൻതാൻ; എന്തൊണ്ണാ നിങ്കളെ കറുമമടേകേക്ക് ഇടയായ്‌ക്കവേരാളെ അവൻ കറുമമടയെ വയ്‌ക്കും.
തെയ്‌വത്തിലെ നായവിതീൽനുൺ ആരുക്കം തപ്പിക്കേക്ക് മുടിയാത്ത് എന്തൊണ്ണാ അവൻ ഉടയാ മക്കാക്കുതാൻ മുതെ തണ്ടനെ ഇടിനത്. അകനയൊണ്ണാ തെയ്‌വത്തിലെ നല്ലെ ചേതിയെ നമ്പാത്തെ ആളുകെ അവൻ തണ്ടനേൽ നുൺ എകനെ തപ്പിക്കും?