25 തെയ്‌വത്തിലെ നീമത്തിൽ ചൊല്ലിയിരുക്കിനവോലെ നീ പരിച്ചേതനെ എടുക്കിനെ; ഒണ്ണാ തെയ്‌വത്തിലെ അതേ നീമത്തിൽ ചൊല്ലിയിരുക്കിനവോലെ നീ പിശയ്‌ക്കിനതൊണ്ണാ അം ചടങ്കാലെ നിനക്ക് ഉതവിയൊണ്ട്.
കട്ടായക്കാറാളും തെയ്‌വമെ നിനയാതേം ചത്തിയമെ കോളാതേം ഇരുക്കിനവേരാളേ, നിങ്കെ തകപ്പരുവോലയേ നിങ്കളും തെയ്‌വ ആത്തുമാവുക്ക് മറുതലിക്കിനെ.
എന്തൊണ്ണാ തെയ്‌വത്തിലെ നീമമെ കോക്കിനവേരാ നാത്തെ തെയ്‌വത്തുക്ക് മില്ലോട് നീതിമാൻമാരാനത്; ഒണ്ണാ തെയ്‌വത്തിലെ നീമമെ കേട്ട് പാലിക്കിനവേരാതാൻ നീതിമാൻമാരാനത്.
തെയ്‌വത്തിലെ നീമം നന്തി തിക്കിനൊള്ളതൊൺ പെരുമപ്പടിനെ നീ അം നീമമെ പാലിയാതെ തെയ്‌വമെ വെക്കമെ കെടുത്തിനതീ?
എകൂതനല്ലാത്തെ ഒരാക്ക് തെയ്‌വത്തിലെ നീമമെ കേൾവിപ്പടാപ്പോയതൊണ്ണാലും അത്തിൽ ചൊല്ലിയിരുക്കിനവോലെ പിശയ്‌ക്കിനതൊണ്ണാ അവനെ ഒരു എകൂതനായ് കണക്കാക്കുമില്ലെ.
തെയ്‌വത്തിലെ നീമം തിക്കിനൊള്ളാളും പരിച്ചേതനെ ഏത്താളുമാനെ നീ തെയ്‌വത്തിലെ നീമമെ പാലിയാതെ ഇരുന്താ ഉടമ്പിൽ പരിച്ചേതനെ ഏലാത്താളും ഒണ്ണാ നീമമെ പാലിക്കിനവൻവോലെ പിശയ്‌ക്കിനവനുമാനവൻ നിന്നെ നായം വിതിക്കുമില്ലേ?
അതുനാലെ ഉടമ്പിൽ പരിച്ചേതനെ ഏത്തവൻ നാത്തെ മെച്ചക്കമാനെ എകൂതൻ.
പരിച്ചേതനെ ഏത്തതോ ഇല്ലയോ ഒണ്ണതില്ലെ, തെയ്‌വ കൽപ്പനേ പാലിക്കിനതീ ഒണ്ണതുതാൻ മുയ്‌ക്കമാനെ കാരിയം.
പരിച്ചേതനെ ഏത്തെടുത്തവേരാളേ നായപുറമാണത്തിലെ ചട്ടപ്പടീക്ക് പിശയ്‌ക്കിനതില്ലെ; നിങ്കളും അതെ ഏത്തെടുത്തേയെ ഒൺ അവറെ പെരുമപ്പടുകേക്കുതാൻ നിങ്കളും പരിച്ചേതനെ ഏൽക്കോണും ഒൺ അവറെ ആശിക്കിനത്.
പരിച്ചേതനെ ഏൽക്കിനത്തിലോ ഏലാതെ ഇരുക്കിനത്തിലോ കാരിയമില്ലെ; ഒരാ പുതുവൻ പിശപ്പിലാനത്തിൽ താൻ കാരിയം.