21 എൻ കൂട്ട് വേലക്കാറായാനെ തിമോത്തിയോശും എൻ ചാതിയാനാനെ ലുക്കിയോശും ആശോനും ശോശിപത്തിരോശും നിങ്കാക്ക് വണക്കമെ ചൊന്നെ.
അന്തിയോക്കിയാവിലെ ശവേൽ ഏശുവെ കുമിടെ വായ്‌ങ്കിരുന്തെ മാനടവൻ ഇടേൽ ബർന്നബാശ്, കറുത്തവൻ ഒൺ ചൊന്നെ ശീമോൻ, കുറേനായിലെ ലുക്കിയോശ്, ഊരു മൂപ്പൻ കെരോതാവും മത്തും വളന്ത മനായേൽ, ശവുൽ ഒണ്ണീ പലകപ്പാട്ടുക്കാറാളും പടിയ്‌ക്കെ വയ്‌ക്കുമവേരാളും ഇരുന്തെ.
അം തന്നിക്കാടേ അങ്കിളെ നമ്പിക്കയാനവേരാ പവുലോശെ കടലരുകുക്ക് കടത്തിവുട്ടെ; ശീലാശും തിമോത്തിയോശും ബെരോവായിലേ ഇരുന്തെ.
ഒണ്ണാ ഇത് ചിലെ എകൂതരുക്ക് പുറണിയെ എത്തിയെ. അവറെ കവലെ ചട്ടമ്പികളെ വുളിച്ചുകൂട്ടി മാനടവനിടേൽ കലകമെ ഒണ്ടായ്‌ക്കി പവുലോശാം ശീലാശാം മാനടവനുക്ക് മില്ലോട് കുടത്ത് നുറുത്തുവച്ചൂട്ടി അവറെ ആശോൻ ഒണ്ണാ കൂരയെ വളഞ്ചെ.
ശീലാശും തിമോത്തിയോശും മക്കതോനിയാവിലിരുന്ത് വന്തവോളെ പവുലോശ് തെയ്‌വ വശനമെ എപ്പണും വുളിച്ച് ചൊല്ലികിടന്ത് ഏശുതാൻ കിരിശ്ത്തു ഒൺ എകൂതരുകാക്ക് വെളിവായ്‌ക്കി കൊടുത്തെ.
ഉടയാ ഏവലാളികയാനെ തിമോത്തിയോശാം എരശ്‌ത്തോശാം തനക്കുമിന്നേ മക്കതോനിയാവുക്ക് കടത്തിവുട്ടാലെ പവുലോശ് ആശിയാവിലേ ചിലനാ ഇരുന്തെ.
ബെരോവായിലെ പുറോശ് മകൻ ശോപത്തിരോശും തെശലോനിക്കാവുകാറാ അരിശ്‌ത്തരുക്കോശും ശെക്കുന്തോശും തെർവാക്കാറൻ കായോശും തിമോത്തിയോശും ആശിയാവുകാറാ തുകിക്കോശും തുറോപിമോശും എങ്കാക്ക് മിന്നേ പോയെ.
എൻ ചാതിയാനാനെ കെരോതിയാനുക്ക് വണക്കമെ ചൊല്ലിൻ; നറുക്കിശോശ് കൂരക്കാറാളിൽ കരുത്താവെ നമ്പി ഇരുക്കിനവേരാക്കു വണക്കമെ ചൊല്ലിൻ.
എൻ ചൊന്തെ ചാതിയാനെ എകൂതരുകാൽ നുണ്ണും എന്നക്കാട്ടി മിന്നേ കിരിശ്ത്തുവെ ഏത്തെടുത്തെ അന്തിരോനിക്കോശുക്കും ഊനിയാവുക്കും വണക്കമെ ചൊല്ലിൻ; അവറെ അപ്പോശ്‌ത്തലരുകാട് ഇടേൽ കേൾവിപ്പട്ടവേരാളും ഏശുവിലെ വേലെ ചെയ്യനാലെ എൻ കൂട്ടത്തിൽ ഇരുട്ടറേൽ കിടക്കുകേം ചെയ്യെ.
അതെന്തൊണ്ണാ എനക്ക് ഏശുകിരിശ്ത്തുവിൽ നുൺ ചാപ്പം കിടച്ചാലും വേണ്ടതില്ലെ എൻ ചാതിയേര് കിരിശ്ത്തുവുകാൽ ചേന്താമട്ടും പോതും.
തെയ്‌വത്തിലെ പിരിയത്തിൽ കിരിശ്ത്തു ഏശുവിലെ അപ്പോശ്‌ത്തലനാനെ പവുലോശും ഏശുവിൽ നമ്പുനെ തമ്പി തിമോത്തിയോശും കൊരിന്തിലൊള്ളെ തെയ്‌വ ശവേക്കും അക്കായാവിലെ എല്ലാ പണ്ണേലും പിശയ്‌ക്കിനെ തെയ്‌വത്തിലെ ചുത്തമാനവേരാക്കും എളുതിനത്.
ഏനും ശീലാശും തിമോത്തിയോശും നിങ്കെ ഇടേൽ വുളിച്ച് ചൊല്ലിയെ തെയ്‌വ മകനാനെ ഏശുകിരിശ്ത്തു “അന്താൻ” ഒണ്ണും “ഇല്ലെ” ഒണ്ണും നാത്തെ; അവനിൽ എപ്പണും “അന്താൻ” ഒൺമട്ടും താൻ ഒള്ളത്.
കിരിശ്ത്തു ഏശുവ് പണ്ണക്കാറായാനെ പവുലോശും തിമോത്തിയോശും പിലിപ്പിയാവിൽ കിരിശ്ത്തു ഏശുവെ നമ്പി ഇരുക്കിനെ ചുത്തമാനവേരാക്കും പള്ളീലെ മൂപ്പരുകാട്ടുക്കും പള്ളീലെ ഏവലാളികേക്കും എളുതിനത്,
തെയ്‌വത്തിലെ പിരിയത്തിൽ കിരിശ്ത്തു ഏശുവിലെ അപ്പോശ്‌ത്തലനാനെ പവുലോശും നങ്കെ തമ്പി തിമോത്തിയോശും കൊലോശിയാ ഒണ്ണെ പട്ടണത്തിൽ കിരിശ്ത്തുവിൽ നമ്പിക്കെ വച്ചെ അണ്ണൻ തമ്പിയേരുക്ക് എളുതിനത്,
തകപ്പനാനെ തെയ്‌വത്തിലും കരുത്താവാനെ ഏശു കിരിശ്‌ത്തുവിലും നമ്പുനെ തെശലോനിക്കാവിലെ ശവേലെ ആളുകേക്ക് ശീലാശും തിമോത്തിയോശും മത്തും പവുലോശാനെ ഏൻ എളുതിനത്, നിങ്കാക്ക് ഇരക്കമും അമതീം കിടയ്‌ക്കട്ടെ.
അകനെ നങ്കെ തമ്പിയും കിരിശ്‌ത്തുവിലെ നല്ലെ ചേതിയെ വുളിച്ച് ചൊന്നത്തിൽ തെയ്‌വത്തിലെ വേലക്കാറനുമാനെ തിമോത്തിയോശെ എങ്കെ കടത്തിവുട്ടെ. നിങ്കളെ നമ്പിക്കേൽ ചക്കിതിപ്പടുത്തുകേക്കും നിങ്കളെ ചുണയേത്തുകേക്കുംതാൻ എങ്കെ അവനെ കടത്തിവുട്ടത്.
ഒണ്ണാ ഇപ്പെ തിമോത്തിയോശ് തിരുമ്പി വന്ത് നിങ്കെ നമ്പിക്കയചൊല്ലീം ആത്തിരമചൊല്ലീം നല്ലെ ചേതിയെ ചൊല്ലിയെ. അതുമട്ടുമില്ലെ നിങ്കളെ കാൺമ്പേക്ക് എങ്കെ ആശിക്കിനവോലെ നിങ്കളും എങ്കളെ കാൺമ്പേക്ക് ആശിക്കിനെ ഒണ്ണും എങ്കളെ ചൊല്ലി നല്ലെ നല്ലെ നിനപ്പുകാടും നിങ്കാക്ക് ഒള്ളെ ഒണ്ണും ചൊല്ലിയെ.
നങ്കെ തകപ്പനാനെ തെയ്‌വത്തിലും കരുത്താവാനെ ഏശുകിരിശ്‌ത്തുവിലും നമ്പുനെ തെശലോനിക്കാവിലെ ശവേലെ ആളുകേക്ക് ശീലാശും തിമോത്തിയോശും മത്തും പവുലോശാനെ ഏൻ എളുതിനത്,
മെച്ചക്കമാ നമ്പിക്കേൽ നിലെ നിക്കിനെ മകൻ തിമോത്തിയോശുക്ക് എളുതിനത്, തകപ്പൻ തെയ്‌വത്തുകാൽ നുണ്ണും നങ്കെ കരുത്താവ് കിരിശ്ത്തു ഏശുവുകാൽ നുണ്ണും നിനക്ക് ഇരക്കമും കനിവും നിമതീം കിടയ്‌ക്കട്ടെ.
ഒണ്ണാ തെയ്‌വത്തിലെ മനിശനാനെ തിമോത്തിയോശേ, നീ ഇകത്തെ കാരിയമയെല്ലാം വുട്ട്, നീതി, കൊണ്ടാട്ടം, നമ്പിക്കെ, എളിമെ, പിരിയം, എന്താം ഏത്തെടുപ്പേക്കൊള്ളെ മനശ് ഒണ്ണതുകാടെ എപ്പണും ചെയ്യിൻ.
മണേ തിമോത്തിയോശേ, നിൻകാൽ തന്തിരുക്കിനതയെല്ലാം പാതുകാപ്പാ വച്ചിര്; ഇന്താൻ അറിവ് ഒൺ കളവായി ചൊന്നവേരാകാട് പുത്തി കെട്ടെ ഏയിലെ കെട്ടുകയാം തെയ്‌വത്തുക്ക് മാനമെ കൊടാത്തെ പേച്ചുകാടാം വീയ് ഒറിയോണും.
പിരിയമാനെ മകൻ തിമോത്തിയോശുക്ക് എളുതിനത്, തകപ്പൻ തെയ്‌വത്തുകാൽ നുണ്ണും നങ്കെ കരുത്താവ് കിരിശ്ത്തു ഏശുവുകാൽ നുണ്ണും നിനക്ക് ഇരക്കമും കനിവും അമതീം കിടയ്‌ക്കട്ടെ.
നങ്കെ കൂട്ട് നമ്പിക്കക്കാറനാനെ തിമോത്തിയോശ് തടവിൽ നുൺ വുടുതൽ കിടച്ച് വന്തേയെ ഒൺ അറിഞ്ചോനിൻ. അവൻ വേമായേ വന്താ ഏൻ അവനും മത്തും നിങ്കളെ വന്തു കാണും.