16 അവറെ പാറകാടോടാം മലകാടോടാം വുളിച്ച് ചൊല്ലിയത്, “എങ്കെ മീത്തോട്ടുക്ക് വന്ത് ബൂശിൻ; കോയിമെ കട്ടിലേൽ ഇരുക്കിനവൻ പാരുവേൽ നുണ്ണും കുഞ്ചി ആട്ടിലെ കോപത്തിൽ നുണ്ണും എങ്കളെ മറച്ച് വയ്യിൻ.
ഏശു അവൻകാക്ക്, “ഏ, നീ ചൊന്നത് ചരിതാൻ; ഇനിയിരുന്ത് മനിശൻ മകൻ വൻ ചക്കിതി ഒള്ളവനുക്ക് വലത്തക്കോട് ഇരുക്കിനതാം വാനത്തിലെ മഞ്ചികാട്ടുക്ക് മീത്തോട് വരിനതാം നിങ്കെ കാണും ഒൺ ഏൻ നിങ്കകാക്ക് ചൊന്നെ” ഒൺ ചൊല്ലിയെ.
ഏശു ചുത്തുകോടാം നോയ്‌ക്കപ്പെ അവറെ ചങ്കെടുത്തോൺ നിക്കിനതെ കണ്ടാലെ കവലെ നുറഞ്ച് കൂശോറി. പിന്നെ ഏശു കയ് വരണ്ടെ മനിശൻകാക്ക്, “നിൻ കയ്യെ നീട്ട്” ഒൺ ചൊല്ലിയെ; അവൻ കയ്യെ നീട്ടിയതും അന്നേരമേ അവനുക്ക് ചുകം കിടച്ചെ.
അവറെ വൻ മലകാട്ടുകാൽ ‘എങ്കളേത്തിൽ ബൂശിൻ’ ഒണ്ണും കുമ്പീകാൽ ‘എങ്കളെ വന്ത് മൂടിൻ’ ഒണ്ണും ചൊന്നകാലം വരും.
“വാനമാം പൂമിയാം ചമുത്തിരമാം അത്തുകാട്ടിലൊള്ളതുകാടെ മുച്ചൂടാം പടച്ചവനും എണ്ണെണ്ണേക്കും ഒള്ളവനുമാനെ തെയ്‌വത്തിലെ നാമത്തിൽ ചത്തിയമെ ചെയ്യിനെ. ഇനി നീ ബൊകാലം കാത്ത് ഇരുക്കിളതില്ലെ.
ചാതികാടെ തോൽവി അടയെ വച്ച് നേടുകേക്ക് ഉരുക്കൊള്ളെ വാൾ അവൻ വായിൽ നുൺ പുറപ്പടിനെ; അവൻ ഇരുമ്പു കോലിൽ അവറളെ അതികാരം നടത്തും; വൻ ചക്കിതി ഒള്ളെ തെയ്‌വത്തിലെ കൂശിലേം കോപത്തിലേം ചക്കെ അവൻ മെതിക്കും.
പിന്നെ ഏൻ വൻ വെള്ള കോയിമെ കട്ടിലാം അത്തിൽ ഒരാ ഇരുക്കിനതാം കണ്ടെ; അവനുക്ക് മില്ലോട് നുൺ വാനമും പൂമീം ഓടിമണ്ടിയേയെ; പിന്നെ അതുകാടെ കണ്ടതില്ലെ.
പെട്ടൊൺ ഏൻ തെയ്‌വ ആത്തുമാവിൽ നുറഞ്ചി മേലോകത്തിൽ ഒരു കോയിമെ കട്ടിൽ ഇരുക്കിനതാം കോയിമെ കട്ടിലിൽ ഒരാ ഇരുക്കിനതാം കണ്ടെ.
കോയിമെ കട്ടിലേൽ നുൺ മിന്നലും ഒച്ചേം ഇടിയിടിക്കലും വന്തെ; തെയ്‌വ ആത്തുമാവാനെ ഏളു വിളക്കുകാട് കോയിമെ കട്ടിലുക്ക് മില്ലോട് പളപളത്തേ ഇരുന്തെ.
എണ്ണെണ്ണേക്കും പിശച്ചിരുക്കിനവനായ് കോയിമെ കട്ടിലേൽ ഇരുക്കിനവനുക്കു അം ചീവികാട് മകത്തമും ബൊകുമാനമും ചോത്തിരമും കൊടുക്കിനെ നേരം എല്ലാം
കോയിമെ കട്ടിലിൽ ഇരുക്കിനവൻ വലത്തെ കയ്യിൽ അകത്തിലും പുറത്തിലും എളുത്തൊള്ളെ ഏളു മുത്തിരകാട്ടിൽ മുത്തിരേ ഇട്ടെ ഒരു പൊത്തകമെ ഏൻ കണ്ടെ.
“ചുത്തമാനവനും ചത്തിമായവനുമാനെ വലിയവനാനെ കരുത്താവേ, പൂമീൽ കുടിയിരുക്കിനെ ആളുകളെ നായം വിതിച്ച് എങ്കെ ഇലത്തത്തിലെ വയ്‌രായ്‌ക്കമെ ചെയ്‌കേക്ക് എങ്കെ എത്തിനെ കാലം കാത്ത് ഇരുക്കോണും” ഒൺ അവറെ വലിയതാ വുളിച്ച് ചൊന്നതെ കേട്ടെ.
അം കാലത്തിൽ മനിശര് ചാവെ തേടി നടക്കും; ഒണ്ണാ കണ്ടെത്താത്ത്; ചാവെ കൊതിക്കും; ഒണ്ണാ ചാവ് അവറളെ വുട്ടു ഓടിമണ്ടും.