14 പായെ തിരയ്‌ക്കിനതുവോലെ വാനം മാഞ്ച് പോയെ; എല്ലാ മലകാടും തുരുത്തും അത്തിലെ ഇടത്തിൽ നുൺ മാറി പോയെ.
ഒണ്ണാ കരുത്താവു വരുനെ നാ ആരുക്കും തിക്കിനാതെ കളവാണി വരിനതുവോലെ വന്തോകും. അം നാ വാനം ചരിയാനെ ഒച്ചേൽ മാഞ്ച് മണ്ടും; വാനത്തിൽ ഒള്ളെ മുച്ചൂടുകാടും വെന്ത് നാശമായ് മണ്ടും; പൂമീം അത്തിലൊള്ളെ മുച്ചൂടും നാതയാകേം ചെയ്യും. ഒണ്ണാ പൂമീൽ നടന്തത് മുച്ചൂടും നായവിതീക്കായ് വെളിപ്പട്ട് വരും.
തുരുത്തുകാട് ബൂറാ നാതയായെ; മലകാട് കാണാതായേയെ.
പിന്നെ ഏൻ വൻ വെള്ള കോയിമെ കട്ടിലാം അത്തിൽ ഒരാ ഇരുക്കിനതാം കണ്ടെ; അവനുക്ക് മില്ലോട് നുൺ വാനമും പൂമീം ഓടിമണ്ടിയേയെ; പിന്നെ അതുകാടെ കണ്ടതില്ലെ.
ഏൻ പുതുവൻ വാനമാം പുതുവൻ പൂമിയാം കണ്ടെ; മുതേലെ വാനമും മുതേലെ പൂമീം കടന്തേയെ; ശമുത്തിരമും ഇനി ഇല്ലെ.