10 അവൻ പിന്നേം എൻകാൽ ചൊല്ലിയത്, “നേരം കിട്ടെ തട്ടെ ആയേയനാലെ ഇം പൊത്തകത്തിലെ പലകപ്പാട്ടെ മുത്തിരേ ഇടുവാനില്ലെ.
ഏൻ ഇരുട്ടിൽ നിങ്കകാൽ ചൊന്നത് വെളിച്ചത്തിൽ ചൊല്ലിൻ; ചിത്താറയകത്തിൽ വച്ച് ചെവീൽ ചൊല്ലിയതെല്ലാം കൂരേക്ക് മീത്തോട് വുളിച്ച് ചൊല്ലുകേം ചെയ്യിൻ.
നങ്കെ മുതെ കിരിശ്ത്തുവെ നമ്പിയവോളെ തെയ്‌വം നങ്കളെ വേമായേ രച്ചിപ്പേക്ക് പോനെ ഒൺ നങ്കെ നമ്പിയെ; ഇപ്പെ അത്തിലും വേമാ അവൻ നങ്കളെ രച്ചിക്കേക്ക് പോനെ ഒൺ നങ്കെ നിനച്ച് മതക്കത്തിൽ ഇരാതെ ആത്തുമീയെ പിശപ്പിൽ ഉണർവ്വ് ഒള്ളവേരാളായ് ഇരിൻ.
എന്തൊണ്ണാ നങ്കാക്ക് തിക്കിലാതിരുന്തെ കാലത്തിൽ മതക്കം ഒള്ളവേരാവോലതാനെ നങ്കെ ഇരുന്തത്. നങ്കെ ഇപ്പെ അയന്തിരുക്കിനതാനെ? അതുനാലെ നങ്കെ റാവ് ഉറങ്കിനവേരാവോലേം ഇരുട്ടിലൊള്ളെ ചെയ്‌തികയെ ചെയ്യിനവേരാവോലേം ആവാനില്ലെ. പകറം പിലച്ചേക്ക് അയന്തവേരാവോലേം പകലുക്കൊള്ളെ ചെയ്‌തികളെ ചെയ്യിനവേരാളവോലേം ആകോണും.
ഇം കാരിയത്തിൽ ഒരു തരത്തിലും ആരും നിങ്കളെ ചതിവെ ചെയ്യാതിരുപ്പേക്ക് നോയ്‌ക്കോകോണും; തെയ്‌വത്തിലെ കൽപ്പനകാടെ എതിരിടിനാളും വോറെ വേരാളെ നാശമാക്കിനവനുമാനെ കുറുപ്പുനാത്താ വെളിപ്പട്ട് വരുകേം ചെയ്യിനതുവരേക്ക് കരുത്താവിലെ നാൾ വെളിപ്പട്ട് വാരാത്ത്.
എല്ലാത്തുക്കും കടശി കാലം വന്തിരുക്കിനെ; അതുനാലെ നിങ്കെ വായാതിനവോളെ നിങ്കെ തെളിഞ്ചെ മനശുകാറായായും ഉടവനുടവൻ പിരിയമെ അടക്കി വയ്‌ക്കിനവേരായായും ഇരിൻ.
ഇം പലകപ്പാട്ടിലെ വാക്കുകാടെ വാശിച്ചു കോക്കെ വയ്‌ക്കിനവനും കോക്കിനവനും അത്തിൽ എളുതിയിരുക്കിനതെ പാലിക്കിനവേരാളും ഓകമൊള്ളവേരാ; എന്തൊണ്ണാ ഇതെല്ലാം നടമാകേക്കൊള്ളെ നേരം കിട്ടെ തട്ടെ ആയേയെ.
ഏളു ഇടിയിടിച്ചതെ കേട്ടവോളെ ഏൻ എളുതുകേക്ക് തലവച്ചെ; ഒണ്ണാ “ഇടി ഇടിച്ചത്തിലെ ചത്തത്തിൽ കേട്ടതെ എളുതാതെ മുത്തിരേ ഇട്” ഒൺ മേലോകത്തിൽ നുണ്ണൊള്ളെ ചത്തം ഏൻ കേട്ടെ.
ഏശു ഒണ്ണെ ഏൻ ശവകാട്ടുക്കുചൂട്ടി നിങ്കകാൽ ഇതെ ശാച്ചിയമെ ചൊൽവെ എൻ തൂതനെ കടത്തിവുട്ടെ; ഏൻ താവീതിലെ വേരും തലവശിക്കാറനും വെട്ടമൊള്ളതുമാനെ പിലത്താൻ വെള്ളീം താൻ.”
ഇം പൊത്തകത്തിലെ പലകപ്പാട്ടെ കോക്കിനെ ഏളവൻകാലും ഏൻ ശാച്ചിയമായ് ചൊന്നത് എന്തനേത്തൊണ്ണാ, ഇം വശനത്തിലെ കൂട്ടത്തിൽ ആരൊണ്ണാലും എന്തൊണ്ണാലും കൂട്ടി ചേത്താ ഇം പൊത്തകത്തിൽ എളുതിയെ കെടുതികാടെ തെയ്‌വം അവനുക്ക് വരുത്തും.
ഇതെ ശാച്ചിയമെ ചൊന്നാ, അന്താൻ, ഏൻ വേമാ വരിനെ ഒൺ അരുൾ ചെയ്യിനെ; ആമേൻ, കരുത്താവാനെ ഏശുവേ, വേമാ വരോണുമേ.
“കോളിൻ, ഏൻ പുടീയൊൺ വരിനെ; ഇം പൊത്തകത്തിലെ പലകപ്പാട്ടുകാടെ പാലിക്കിനവൻ ഓകമൊള്ളാ” ഒൺ ഏശു ചൊന്നെ.
ഒണ്ണാ അവൻ എൻകാക്ക്, “ഇല്ലയില്ലെ അകനെ ചെയ്‌വാനില്ലെ; ഏൻ നിന്നിലേം നിൻ കൂട്ടാളികയാനെ പലകപ്പാട്ടുകാറാളിലേം ഇം പൊത്തകത്തിലെ വശനമെ പാലിക്കിനവേരാളിലേം കൂട്ട് വേലക്കാറൻതാൻ; തെയ്‌വമെ മട്ടുംതാൻ കുമ്പിടുവേക്ക്.”
കോയിമെ കട്ടിലിൽ ഇരുക്കിനവൻ വലത്തെ കയ്യിൽ അകത്തിലും പുറത്തിലും എളുത്തൊള്ളെ ഏളു മുത്തിരകാട്ടിൽ മുത്തിരേ ഇട്ടെ ഒരു പൊത്തകമെ ഏൻ കണ്ടെ.