18 മതിലിലെ വേലെ ശൂരിയകാന്തം ഒണ്ണെ മാണിക്കെ കല്ലിലും പട്ടണം കണ്ണാടിവോലെ തെളിഞ്ചെ തങ്കത്തിലും താൻ കോലമേത്തിയതു.
അം പട്ടണം തെയ്‌വത്തിലെ മകിമേൽ തെളിഞ്ചിരുന്തെ. അത് വിലയൊള്ളെ കല്ലുകാട്ടുക്ക് തകുന്ത് കണ്ണാടിവോലെ തെളിഞ്ചെ ശൂരിയകാന്തമ്പോലതാൻ.
പട്ടണെ മതിലിലെ അടിത്താനങ്കാടെ പലെ തരം വിലയൊള്ളെ കല്ലാലെ കെട്ടിയതാൻ; മുതേലെ അടിത്താനം ശൂരിയകാന്തെ കല്ലിലും ഇരണ്ടാമത്തത് നീലെ രത്തിന കല്ലിലും മൂണാമത്തത് മാണിക്കെ കല്ലിലും നാലാമത്തത് മരതകെ കല്ലിലും
പന്നണ്ട് വാതലുകാടും പന്നണ്ട് മുത്ത്; ഓരോ വാതലും ഓരോ മുത്തിൽതാൻ ചെയ്യത്. പട്ടണത്തിലെ തെരുവ് കണ്ണാടിവോലെ തെളിഞ്ച് ചുത്തമാനെ തങ്കത്തിൽ ഒള്ളതാൻ.
കോയിമെ കട്ടിലുക്ക് മില്ലോട് തെളിമയാനെ പളുങ്കുവോലെ കണ്ണാടി കടൽ ഒണ്ടായെ; കോയിമെ കട്ടിലുക്ക് നടുവേം നാലുകോടും നാല് ചീവാതികാട്; അത്തുക്ക് മില്ലോടും പുറകോടും എല്ലാം കൺകാടും ഒണ്ടായെ.