15 എൻകാൽ കുരവുട്ടാക്ക് പട്ടണമാം അത്തിലെ വാതലുകാടാം മതിലാം അളക്കിളത്തുക്ക് പൊന്നുകൊണ്ട് ഒരു അളവുകോൽ ഒണ്ടായെ.
അത്തുക്ക് നട്ടമാനെ വൻ മതിലും അത്തിൽ പന്നണ്ട് വാതലുകാടും വാതലുകാട്ടിൽ പന്നണ്ട് തൂതരുകാടും ഒണ്ട്; ഇശ്‌രവേൽ മക്കളിലെ പന്നണ്ട് ചാതീലേം പേരാം വാതലുകാട്ടിൽ കൊത്തിയിരുക്കിനെ.
പട്ടണത്തിലെ നാല് മൂലേം ഒരേവോലെ ഇരുന്തെ; അത്തിലെ വീതീം നീളമും ഒപ്പമൊപ്പമിരുന്തെ. അളവുകോലിൽ അവൻ പട്ടണമെ അളന്തെ, അത്തിലെ നീട്ടം ഇരണ്ടായിരത്തി ഇരുനൂത്തി ഇരുവത് കിലോമീട്ടർ ഒൺ കണ്ടെ; അത്തിലെ നീളമും വീതീം പൊക്കമും ഒപ്പമൊപ്പമിരുന്തെ.
പന്നണ്ട് വാതലുകാടും പന്നണ്ട് മുത്ത്; ഓരോ വാതലും ഓരോ മുത്തിൽതാൻ ചെയ്യത്. പട്ടണത്തിലെ തെരുവ് കണ്ണാടിവോലെ തെളിഞ്ച് ചുത്തമാനെ തങ്കത്തിൽ ഒള്ളതാൻ.
അത്തിലെ വാതലുകാടെ പകൽ നേരത്തിൽ അടയാത്ത്; എന്തൊണ്ണാ റാവ് അങ്ക് നാത്തതാനെ.