9 പിന്നെ തൂതൻ എൻകാക്ക്, “കുഞ്ചി ആട്ടിലെ കലിയാണെ വിരുന്തുക്ക് വുളിച്ചവേരാ ഓകമൊള്ളവേരാ ഒൺ എളുത്. ഇത് തെയ്‌വത്തിലെ ചത്തിയെ വശനം” ഒണ്ണും എൻകാക്ക് ചൊല്ലിയെ.
ഇം പെശകാ തീനിലെ പൊരുൾ തെയ്‌വ രാച്ചത്തിൽ നുറപടിയാനതുവരേക്ക് ഏൻ ഇനി പെശകാ തീനെ തിന്നാത്ത് ഒൺ ഏൻ നിങ്കകാൽ ചൊന്നെ” ഒൺ ചൊല്ലിയെ.
പാപികെ കാപ്പാത്തുകേക്കുചൂട്ടി താൻ കിരിശ്ത്തു ഏശുവ് ഉലകത്തുക്ക് വന്തെ ഒണ്ണത് നമ്പുളതും ഏത്തെടുക്കെ വേണ്ടിയെ വശനമും താൻ; അം പാപികേൽ മുതയാൾ ഏൻ താൻ.
ഇം കാരിയം നിച്ചമാ നമ്പെ വേണ്ടതും വിലെ കൊടുക്ക വേണ്ടതുമാനെ വശനം താൻ.
നങ്കെ കിരിശ്ത്തുവും മത്തും ചത്തതൊണ്ണാ അവനും മത്തും പിശയ്‌ക്കും.
ഇം വശനം ഉറപ്പാ കണ്ണടച്ച് നമ്പുളതാൻ; തെയ്‌വമെ നമ്പിയവേരാ ഉടവുറളമേ നല്ലെ കാരിയങ്കാടെ ചെയ്‌വെ ഒപ്പണയ്‌ക്കേക്കുചൂട്ടി നീ ഇം കാരിയമെല്ലാം കണ്ടിപ്പാ ചൊല്ലോണുമൊൺ ഏൻ ആശിക്കിനെ. ഇം വശനമെല്ലാം എപ്പേരുപ്പട്ടതും എല്ലാരുക്കും ഉതവിയാനതും താൻ.
ഏശു കിരിശ്‌ത്തുവിലെ വെളിപ്പാട്: വേമായേ നടപ്പേക്കൊള്ളെ കാരിയങ്കാടെ ഉടയാ പണ്ണക്കാറാളെ കാട്ടുവച്ചൂട്ടി തെയ്‌വം അതെ ഏശു കിരിശ്‌ത്തുവുക്ക് കൊടുത്തെ. അവൻ അതെ ഉടയാ തൂതൻനാലെ ഉടയാ പണ്ണക്കാറൻ ഓകന്നാൻ ഒണ്ണെ എനക്ക് വെളിപ്പടുത്തിയെ.
നീ കണ്ടതും ഇപ്പെ ഒള്ളതും ഇനി നടമാകേക്കൊള്ളതുമാനെ കാരിയങ്കാടെ എളുതോണും.
ഏളു ഇടിയിടിച്ചതെ കേട്ടവോളെ ഏൻ എളുതുകേക്ക് തലവച്ചെ; ഒണ്ണാ “ഇടി ഇടിച്ചത്തിലെ ചത്തത്തിൽ കേട്ടതെ എളുതാതെ മുത്തിരേ ഇട്” ഒൺ മേലോകത്തിൽ നുണ്ണൊള്ളെ ചത്തം ഏൻ കേട്ടെ.
ഏൻ മേലോകത്തിൽ നുൺ ഒരു ചത്തം കേട്ടെ, അതെന്തൊണ്ണാ, “ഉണ്ണേക്കിരുന്ത് കരുത്താവിൽ ചാനവേരാ ഓകമൊള്ളവേരാതാൻ ഒൺ എളുത്” ഒൺ അത് ചൊല്ലിയെ. “അന്താൻ, അവറെ ചെയ് വന്തെ കടിനമാനെ വേലകാട്ടിൽ നുൺ തപ്പാറിളതിരുക്കിനെ; അവറെ ചെയ്‌തികെ അവറാത്തുക്ക് പുറകോടേ വരിനെ” ഒൺ ആത്തുമാവ് ചൊന്നെ.
അതോഞ്ച് ഏളു കോപ്പികാടൊള്ളെ ഏളു തൂതരുകാട്ടിൽ ഒരാ വന്ത് എൻകാൽ ഇകനെ ചൊല്ലിയെ, “വര്, വൻ തണ്ണീക്ക് മീത്തോട് ഇരുക്കിനെ വൻ വേശീക്കൊള്ളെ നായവിതിയെ ഏൻ നിനക്ക് കാട്ടി തരാം.
പത്ത് രാശാക്കൻമാരുകാടും ഒരേ മനശോടെ ചീവാതീക്ക് അതികാരമെ നടത്തുകേക്കൊള്ളെ അതികാരമെ കൊടുത്തെ. അത് തെയ്‌വത്തിലെ പിരിയം നടമാക്കേക്ക് തെയ്‌വം അവറെ മനശീൽ കൊടുത്തതാൻ. അവറെ ഇകനെ ചെയ്യിനത് തെയ്‌വ വശനം നടമാകേക്കുതാൻ.
എപശോശിലെ ശവേലെ തൂതനുക്ക് ഇകനെ എളുതിൻ, ഏളു വെള്ളികാടെ വലത്തക്കോളെ കയ്യിൽ പുടിച്ച് ഏളു പൊൻ നിലവിളക്കുകാട്ടുക്ക് നടുവയെ നടക്കിനാ ചൊന്നത്,
പെർക്കമോശ് ശവേലെ തൂതനുക്ക് ഇകനെ എളുതിൻ, ഉരുക്കൊള്ളെ ഇരു വായ്‌ത്തലെ വാൾ ഒള്ളാ ചൊന്നത്,
തുയത്തയിരാ ശവേലെ തൂതനുക്ക് ഇകനെ എളുതിൻ, തീവോലത്തെ കണ്ണും ഉലേൽ ചുട്ടെ വെള്ളെ ഓടുവോലത്തെ കാലുമൊള്ളെ തെയ്‌വ മകൻ ചൊന്നത്.
ശ്‌മുർന്നാവിലെ ശവേലെ തൂതനുക്ക് ഇകനെ എളുതിൻ, ചത്തോഞ്ച് പിന്നേം ഉശിരോറി പിശയ്‌ക്കുകേം ചെയ്യിനവനും എല്ലാ കാരിയത്തിലേം മുതയാളും കടശീലെ ആളുമാനവൻ ചൊന്നത്,
കോയിമെ കട്ടിലേൽ ഇരുക്കിനാ, “ഇതി, ഏൻ എല്ലാതാം പുതുവനാക്കിനെ” ഒൺ അരുൾ ചെയ്യിനെ. “ഇം വശനം നമ്പുകേക്കാനതും ചത്തിയമൊള്ളതും നാലെ എളുത്” ഒൺ അവൻ കൽപ്പനയിട്ടെ.
പിന്നെ തൂതൻ എൻകാൽ, “ഇം വശനം നമ്പുകേക്കാനതും ചത്തിയമും താൻ; പലകപ്പാട്ടുകാറാ ആത്തുമാവുകാട്ടിലെ തെയ്‌വമാനെ കരുത്താവ് വേമായേ നടക്കിളതാനെ കാരിയങ്കാടെ ഉടയാ വേലക്കാറാക്ക് കാട്ടി കൊടുപ്പെ ഉടയാ തൂതനെ കടത്തിവുട്ടെ” ഒൺ ചൊല്ലിയെ.
ശർത്തീശിലെ ശവേലെ തൂതനുക്ക് ഇകനെ എളുതിൻ, തെയ്‌വത്തിലെ ഏള് ആത്തുമാവുകാടും ഏളു വെള്ളികാടും ഒള്ളാ ചൊന്നത്, നിൻ ചെയ്‌തികയെ എനക്ക് തിക്കിനൊള്ളെ. ഉശിരൊള്ളാ ഒൺ നിനക്ക് പേരൊള്ളെ ഒണ്ണാലും നീ ചത്താതാൻ.
ലവോതിക്കാ ശവേലെ തൂതനുക്ക് ഇകനെ എളുതിൻ, നമ്പുകേക്കാനവനും ചത്തിയവാനുമാനെ ശാച്ചിയും തെയ്‌വം പടച്ചത്തിലെ മുതേലതാനെ ആമേൻ ഒണ്ണൊള്ളാ ചൊന്നത്.
ഏൻ വാതൽകാൽ വന്ത് മുട്ടിനെ; ആരൊണ്ണാലും എൻ കുരളെ കേട്ട് വാതലെ തുറന്താ ഏൻ അവൻകാക്ക് പോയ് അവനും മത്തും അവൻ ഏനും മത്തും തീനെ തിന്നും.
പിലതെൽപ്പിയാ ശവേലെ തൂതനുക്ക് ഇകനെ എളുതിൻ, ചത്തിയമൊള്ളവനും ചുത്തമാനവനും താവീതിലെ ചാവി കയ്യിൽ ഒള്ളവനുമാനവൻ ഇകനെ ചൊന്നെ, “ഏൻ തുറക്കിനത് ആരുക്കും അടയ്‌പ്പേക്ക് കൂടാത്ത്; ഏൻ അടയ്‌ക്കിനത് ആരുക്കും തുറപ്പേക്കും കൂടാത്ത്.”