21 പിന്നെ ചക്കിതി ഒള്ളെ ഒരു തൂതൻ തിരികല്ലുവോലെ വലിയതാനെ ഒരു കല്ലെ എടുത്ത് കടലുക്ക് ഒറിഞ്ചാലെ ചൊല്ലിയത്, “ഇകനെ ബാവിലോൺ വൻ പട്ടണമെ ചക്കിതിയോടെ ഒറിഞ്ച് പോട്ട് നാശമാക്കും; ഇനി അതെ കാണാത്ത്.
വീണേ വാശിക്കിനവേരാ, പാട്ടുകാറാ, ഊത്താം കുശലെ ഊതിനവേരാ, കാകളമെ ഊതിനവേരാ ഒണ്ണികത്തവേരാളിലെ ചത്തം ഇനി ഒരു കാലത്തിലും അം പട്ടണത്തിൽ നുൺ ഇനി കോളാത്ത്; കൊത്തുവേലക്കാറാളെ ആരാം ഇനി അം പട്ടണത്തിൽ കാണാത്ത്; തിരികല്ലിലെ ഒച്ചേം ഇനി അവുടെ കോളാത്ത്.