നീ കണ്ടെ പത്ത് കൊമ്പ് പത്ത് രാശാക്കൻമാരുകാട്; അവറെ ഇതുവരേക്ക് രാശെ അതികാരമെ എടുത്തതില്ലെ; ചീവാതീം മത്തും മൊത്തമാ കൊഞ്ചെ നേരത്തുക്ക് രാശാക്കൻമാരുവോലെ അതികാരമെ എടുക്കും.
അവറെ ഉടവുറെ തലേക്ക് കുശുമ്പെ വാരിയിട്ടാലെ, “അമ്മച്ചേ, അമ്മച്ചേ, വൻ പട്ടണമേ, കടലിൽ കപ്പലൊള്ളവേരായെല്ലാം നീനാലെ ചൊത്തൊള്ളവേരായായെ. ഒണ്ണാ നീ ഒരേയൊരു മണിക്കൂറുക്കൊള്ളേ നാശമായേയതേ?” ഒൺ ചൊല്ലി കോന്ത് കവലപ്പടും.