ബാവിലോൺ എന്ന വൻ പട്ടണമെചൊല്ലി തെയ്‌വം നിനച്ച് അവേക്ക് തെയ്‌വ കോപം നുറഞ്ചെ കോപ്പിയെ കുടിപ്പേക്ക് കൊടുത്തെ; അം വൻ പട്ടണം മൂണ് പങ്കായ് പുറിയുകേം എല്ലാ ചാതീലേം പട്ടണങ്കാടും ബൂശുകേം ചെയ്യെ.
അവൻ വലിയതാ വുളിച്ച് ചൊല്ലിയത്, “ബൂന്തേയെ, മകതിയാം ബാവിലോൺ ബൂന്തേയെ; കെട്ടെ പേയ് പിശാശുകാട് ഇരുക്കിനെ പണ്ണേം ചുത്തം നാത്തതും അറയ്‌ക്കിനതുമാനെ എല്ലാ പയ്‌ക്കികാടാം കൂട്ടി വച്ചിരുക്കിനതുമാനെ ഇടം താൻ അത്.