അവൻ വലിയതാ വുളിച്ച് ചൊല്ലിയത്, “ബൂന്തേയെ, മകതിയാം ബാവിലോൺ ബൂന്തേയെ; കെട്ടെ പേയ് പിശാശുകാട് ഇരുക്കിനെ പണ്ണേം ചുത്തം നാത്തതും അറയ്‌ക്കിനതുമാനെ എല്ലാ പയ്‌ക്കികാടാം കൂട്ടി വച്ചിരുക്കിനതുമാനെ ഇടം താൻ അത്.
പിന്നെ ചക്കിതി ഒള്ളെ ഒരു തൂതൻ തിരികല്ലുവോലെ വലിയതാനെ ഒരു കല്ലെ എടുത്ത് കടലുക്ക് ഒറിഞ്ചാലെ ചൊല്ലിയത്, “ഇകനെ ബാവിലോൺ വൻ പട്ടണമെ ചക്കിതിയോടെ ഒറിഞ്ച് പോട്ട് നാശമാക്കും; ഇനി അതെ കാണാത്ത്.