10 അടിമയാകവേണ്ടവൻ അടിമയാകും; വാളാലെ ചാകവേണ്ടവൻ വാളാലെ ചാകും; ഇന്നേരത്തിൽതാൻ തെയ്‌വ മക്കെ പൊറുപ്പോടേം നമ്പിക്കയോടേം നിക്കെ വേണ്ടത്.
ഏശു അവൻകാൽ, “നിൻ വാളെ ഉറേൽ ഇട്; വാളെ എടുക്കിനവനെല്ലാം വാളാലെ നാശമായ് മണ്ടും.
നിങ്കെ വോറെ വേരാളെ എകനെ വിതിക്കിനതോ അകനയേ തെയ്‌വം നിങ്കളാം വിതിക്കും; നിങ്കെ ഏളെ അളവ് വച്ച് അളക്കിനതോ അതേ അളവിൽ വച്ച് നിങ്കാക്കും അളന്ത് കിടയ്‌ക്കും.
തോൽവി അടയാതെ നിക്കിനനാലെ നിങ്കെ ഉശിരെ കാപ്പാത്തും.
നിങ്കാക്ക് എന്തു വന്താലും അതെ പിരിയമോടെ ഏത്തെടുപ്പേക്കും എപ്പണും പൊറുത്തുകിട്ടേ പിശയ്‌ക്കേക്കുമൊള്ളെ തകിതി നിങ്കാക്ക് ഒണ്ടാകട്ടെ. അതെ തെയ്‌വം ഉടയാക്കൊള്ളെ എപ്പേരുപ്പട്ടെ മകിമേക്ക് ഒത്തവോലെ നിങ്കാക്ക് തരുകേക്കുചൂട്ടി എങ്കെ വായാതിനെ.
അകനെ നിങ്കളും മടിനാതെ നമ്പിക്കേലും പൊറുപ്പിലും വാക്കെ അവകാശമായ്‌ക്കവേരാ ചെയ്യതുവോലെ ചെയ്യോണും.
തെയ്‌വ നമ്പിക്കേൽ നിങ്കെ കൂട്ടാളീം ഏശുവിലൊള്ളെ കറുമത്തിലും രാച്ചത്തിലും പൊറുമേലും പങ്കാളീമാനെ ഓകന്നാൻ ഒണ്ണെ ഏൻ തെയ്‌വത്തിലെ വശനമാം ഏശുവിലെ ശാച്ചിയമാം ചൊല്ലിയതുനാലെ എന്നെ പത്‌മോശ് ഒണ്ണെ തുരുത്തിലിട്ടിരുക്കിനെ.
ചാതികാട്ടുക്ക് കൂശ് വന്തെ; നിൻ കോപമും ഉറയ്‌ങ്കെ. ചത്തവേരാളെ നായം വിതിപ്പേക്കും നിൻ പണ്ണക്കാറായാനെ പലകപ്പാട്ടുകാറാക്കും ചുത്തമാനവേരാക്കും ചുറിയതും വലിയതുമാനെ നിൻ ചാമിക്കാറാക്ക് കൂലിയെ കൊടുക്കേക്കും പൂമിനാടെ നാശമെ ചെയ്യിനവേരാളെ നാശമാക്കേക്കൊള്ളെ കാലം വന്തേയെ.
തെയ്‌വ കൽപ്പനേം ഏശുവുകാലൊള്ളെ നമ്പിക്കേം പാലിക്കിനെ തെയ്‌വ മക്കെ ഇന്നേരത്തിൽ പൊറുമെ കാട്ടോണും.”
തെയ്‌വ മക്കളിലേം പലകപ്പാട്ടുകാറാളിലേം ഇലത്തമെ അവറെ ബൂത്തിയനാലെ നീ അവറാത്തുക്ക് കുടിപ്പേക്ക് ഇലത്തമെ കൊടുത്തെ; അത് അവറാത്തുക്ക് തകുന്തെ തണ്ടനതാൻ.”
ഇരുന്തതും നാത്താളുമാനെ ചീവാതി എട്ടാമത്തെ രാശാവാകും; അം ചീവാതി വോറേ ഏളു രാശാക്കൻമാരും മത്തും ഒള്ളാളും നാശത്തുക്ക് പോനവനും താൻ.
നീ കണ്ടെ ചീവാതി ഇരുന്തതും ഇപ്പെ നാത്തതും ഇനി പാതാളത്തിൽ നുൺ ഓറി നാശത്തുക്ക് പോകേക്ക് ഇരുക്കിനതും താൻ; ഇരുന്തതും നാത്തതും വരുകേക്കിരുക്കിനതുമാനെ ചീവാതിയെചൊല്ലി ഉലകമെ പടച്ചനായിരുന്ത് തെയ്‌വത്തുകാലെ ഉശിരൊള്ളെ പൊത്തകത്തിൽ പേരുനാത്തെ പൂമിനാട്ടിലെ മാനടവൻകാട് കണ്ട് അരിശുകപ്പടും.
നിൻ ചെയ്‌തികയാം നിൻ ആത്തിരമാം നമ്പിക്കയാം ഏവലാം പൊറുപ്പാം എനക്ക് തിക്കിനൊള്ളെ; നീ ഇപ്പെ ചെയ്യത് മിന്നേലതക്കാട്ടി കനേമൊണ്ണും എനക്ക് തിക്കിനൊള്ളെ.
“‘ഏൻ നിൻ ചെയ്‌തികളാം തുമ്പമാം ഏത്തെടുക്കലാം കുണം നാത്തവേരാളെ നിനക്ക് ഏത്തെടുപ്പേക്ക് മുടിയാത്തതും അപ്പോശ്‌ത്തലരുകാടല്ലാതിരുക്കേ തങ്കെ അപ്പോശ്‌ത്തലരുകാട് ഒൺ ചൊന്നവേരാളെ നീ ചോതനെ ചെയ് നരിയര് ഒൺ കണ്ടതാം
പൊറുമേക്കൊള്ളെ എൻ വശനമെ നീ കാത്തതുനാലെ ഉലകമെ ബൂറാ ചോതനെ ചെയ്യിനെ ചോതനെ കാലത്തിൽ ഏനും നിന്നെ കാക്കും.
അതുനാലെ നീ ഏത്തെടുത്തതും കേട്ടതും ചെയ്യതെ എകനെ ഒൺ നിനച്ച് അതെ കാത്തോകേം മനമെ തിരുപ്പുകേം ചെയ്യോണും. നീ അയരാതിരുന്താ ഏൻ കളവാണി വരിനതുവോലെ വരും; ഏളെ നേരത്തിൽ നിൻകാൽ വരുമൊണ്ണു നിനക്ക് തിക്കിനാതേം ഇരുക്കും.