46
നിൻ കാല് നിന്നെ പാപമെ ചെയ്യെ വയ്‌ക്കിനതൊണ്ണാ അതെ വെട്ടിഒറിഞ്ചാകോണും. ഇരണ്ടു കാലാം വച്ചാപ്പിലെ നരകത്തുക്ക് ബൂശിനതക്കാട്ടി ഒരു കാലാം വച്ച് മേലോകത്തുക്ക് കടക്കിനത് നിനക്ക് നല്ലത്.
നിൻ കൺ നിന്നെ പാപമെ ചെയ്യെ വയ്‌ക്കിനതൊണ്ണാ അതെ തുരുവി ഒറിഞ്ചാകോണും. ഇരണ്ടു കൺ ഒള്ളാളായ് തീ നരകത്തുക്ക് ബൂശിനതക്കാട്ടി ഒത്തക്കണ്ണനായ് തെയ്‌വ രാച്ചത്തിൽ കടക്കിനത് നിനക്ക് നല്ലത്.
“അബുറാകാം തകപ്പനേ, എൻകാൽ കനിവെ കാട്ട്; ഉടയാ വിരളിലെ അത്തമെ തണ്ണീൽ മുയ്‌ക്കി എൻ നാക്കാറുകേക്ക് ലാശരെ എൻകാക്ക് കടത്തി വുടുക്കോണുമേ; എന്തൊണ്ണാ ഏൻ ഇങ്ക് തീയിൽ കിടന്ത് കറുമമടേനെ” ഒൺ അവൻ വലിയതാ വുളിച്ച് കോന്തെ.