45 നിൻ കാല് നിന്നെ പാപമെ ചെയ്യെ വയ്‌ക്കിനതൊണ്ണാ അതെ വെട്ടിഒറിഞ്ചാകോണും. ഇരണ്ടു കാലാം വച്ചാപ്പിലെ നരകത്തുക്ക് ബൂശിനതക്കാട്ടി ഒരു കാലാം വച്ച് മേലോകത്തുക്ക് കടക്കിനത് നിനക്ക് നല്ലത്.
നിൻ കയ്യോ കാലോ നിന്നെ പാപമെ ചെയ്യെ വയ്‌ക്കിനതൊണ്ണാ അതെ വെട്ടി ഒറിഞ്ചാകോണും; ഇരണ്ടു കയ്യും ഇരണ്ടു കാലും ഒള്ളാളായ് എണ്ണെണ്ണേക്കുമൊളെള തീയിൽ ബൂശിനതക്കാട്ടി ഒരു കയ്യോ ഒരു കാലോ നാത്തവനായ് മേലോകത്തുക്ക് കടക്കിനത് നിനക്ക് നല്ലത്.
ഒണ്ണാ ഇപ്പെ ഏൻ നിങ്കകാക്ക് ചൊന്നെ, “ആരുകാലൊണ്ണാലും കൂശോറിനവൻ എല്ലാം നായവിതീക്ക് ഓയ്‌ക്കമാനെ; ആരുകാലൊണ്ണാലും കുണം നാത്തവൻ ഒൺ ചൊല്ലിയാ നായമിടിനെ കൂട്ടത്തുക്ക് മില്ലോട് നിക്കെ വേണ്ടിയിരുക്കും; ആരുകാലൊണ്ണാലും പുത്തിനാത്താ ഒൺ ചൊല്ലിയാ തീ നരകത്തുക്ക് ഓയ്‌ക്കമാനവനാകും.
നിൻ കയ് നിന്നെ പാപമെ ചെയ്യെ വയ്‌ക്കിനതൊണ്ണാ അതെ വെട്ടിഒറിഞ്ചാകോണും. ഇരണ്ടു കയ്യും മത്തും കെടാത്തെ തീയൊള്ളെ നരകത്തുക്ക് ബൂശിനതക്കാട്ടി ഒത്തെ കയ്യെ വച്ച് മേലോകത്തുക്ക് കടക്കിനത് നിനക്ക് നല്ലത്.