31 മനിശൻ മകൻ മാനടവൻ കയ്യിൽ എമ്പെടുമൊണ്ണും അവറെ അവനെ കൊണ്ണാകുമൊണ്ണും മൂണുനാ ഓഞ്ചാപ്പിലെ ചത്തവേരാ കൂട്ടത്തിൽ ഇരുന്ത് ഉശിരോറി എന്തിവരുമൊണ്ണും ശിശിയരുകാക്ക് ചൊല്ലി കൊടുത്തെ.
അണ്ണേക്കിരുന്ത് ഏശു ഉടയാ ശിശിയരുകാക്ക്, “ഏൻ എരുശലേമുക്കു പോവുകേം മൂപ്പരുകാടും വലിയെ പൂയാരിയേരും മതപണ്ടിതരുകാടും തണ്ടിക്കുകേം കൊല്ലുകേം മൂണാമതുനാ ഉശിരോറി എന്തി വരുകേം ചെയ്യും” ഒൺ ചൊല്ലി തുടയ്‌ങ്കെ.
മനിശൻ മകനായ് വന്താ ഏവലെ എടുക്കെ വയ്‌പ്പേക്ക് നാത്തെ, ഏവലെടുപ്പേക്കും കനേകവേരാക്കുചൂട്ടി ഉടയാ ഉശിരെ മറുവിലയായ് കൊടുപ്പേക്കുംതാൻ വന്തെ; അതുവോലെ നിങ്കളും ചെയ്യിൻ ഒൺ ചൊല്ലിയെ.
“നിങ്കാക്ക് തിക്കിനൊള്ളവോലെ ഇരണ്ടുനാ ഓഞ്ച് പെശകാതാനേ വരിനത്? അണ്ണേക്ക് മനിശൻ മകനെ ശിലുവേൽ തറപ്പേക്ക് ഏത്തു കൊടുക്കും” ഒൺ ചൊല്ലിയെ.
“എശമാനനേ, അം വഞ്ചനക്കാറൻ ഉശിരോടിരുന്തവോളെ, ‘മൂണുനാളോഞ്ച് ഏൻ ഉശിരോറി എന്തിവരും’ ഒൺ ചൊല്ലിയതെ എങ്കാക്ക് നിനവ് വന്തിരുക്കിനെ.
അവറെ മനിശനായ് വന്താളെ നിച്ചനാതെ ചൊല്ലും, അവനുക്ക് തുപ്പും, ചാട്ടവാറിൽ അടിക്കും, പിന്നെ അവറെ കൊണ്ണാകും. ഒണ്ണാ മൂണുനാ ഓഞ്ച് മനിശൻ മകനാനെ ഏൻ മടേൽ നുൺ എന്തിവരും.”
മനിശൻ മകനാനെ തനക്ക് കനേം തണ്ടനേ ഏൽക്കിളത് ഇരുക്കിനെ ഒണ്ണും മൂപ്പരുകാടും വലിയെ പൂയാരിയേരും മതപണ്ടിതരുകാടും ഉടയാളെ പുറിച്ച് ചൊല്ലി കൊല്ലുകേം മൂണുനാ ഓഞ്ച് താൻ ഉശിരോറി എന്തി വരുകേം ചെയ്യും ഒണ്ണും അവറാത്തുക്കു ചൊല്ലി കൊടുത്തെ.
അത്തുക്ക് ഏശു അവറകാൽ ചൊല്ലിയത് “ഏലിയാവു മിന്നേ വന്ത് എല്ലാം ചിട്ടേക്കാക്കും ചത്തിയം; ഒണ്ണാ മനിശൻ മകനുക്ക് കനേം തണ്ടനേ ഏൽക്കിളത് ഇരുക്കിനതൊൺ എളുതി വച്ചിരുക്കിനതാനേ?
കിരിശ്ത്തു ഇകനെ തണ്ടനെ ഏത്ത് ഉടയാ മകത്തത്തുക്ക് കടക്കിളതാനേ?”
“ഏൻ നിങ്കാകാൽ ചൊന്നതെ കെവുനമാ കേട്ടോകോണും, മനിശൻ മകൻ മാനടവൻ കയ്യിൽ എമ്പട്ടോകേക്കു പോനെ” ഒൺ ചൊല്ലിയെ.
ആരും അം ഉശിരെ എൻകാൽനുൺ എടുത്തൊറിയാത്ത്; ഏനേ അതെ കൊടുക്കും; അതെ കൊടുപ്പേക്കും അതെ തിരുപ്പി എടുപ്പേക്കുമൊള്ളെ അതികാരം എനക്കൊണ്ട്; ഇം കൽപ്പനെ എൻ തകപ്പൻകാൽ നുണ്ണും എനക്ക് കിടച്ച് ഇരുക്കിനെ.”
ഏശു അവറാത്തുകാൽ, “ഇം ആലയമെ പൂച്ചൊറീൻ ഏൻ മൂണുനാത്തേക്കൊള്ളേ പിന്നേം ഇതെ ചെയ്യും” ഒൺ വതിലെ ചൊല്ലിയെ.
മണൽ പെത്താരത്തിൽ മോശെ പാമ്പെ പൊയ്‌ക്കതുവോലെ മനിശൻ മകനാം പൊക്കോണും.
നങ്കെ കറുമമടേനതൊണ്ണാ അവൻ കൂട്ടത്തിൽ അതികാരമെ നടത്തും. നങ്കെ അവനെ പുറിച്ച് ചൊല്ലിയേ അവനും നങ്കളെ പുറിച്ച് ചൊല്ലും.