6 അവൻ മാനടവൻകാട്ടുകാൽ അടീൽ ഇരുപ്പേക്ക് കൽപ്പനയിട്ടെ. പിന്നെ അവൻ അം ഏള് അപ്പമെ എടുത്ത് തെയ്‌വത്തുക്ക് നണ്ണിയെ ചൊല്ലി വായാതി നുറുക്കി “ഇതെ ചരന്തി അവറാത്തുക്ക് കൊടിൻ” ഒൺ ചൊല്ലി ശിശിയരുകാൽ കൊടുത്തെ.
അവറെ തുണ്ണിരുന്തവോളെ ഏശു അപ്പമെ എടുത്ത് നണ്ണിയെ ചൊല്ലി വായാതി പിച്ചി ശിശിയരുകാട്ടുക്ക് കൊടുത്തെ, “വായ്‌ങ്കി തിന്നിൻ, ഇത് എൻ ഉടമ്പുതാൻ” ഒൺ ചൊല്ലിയെ.
പിന്നെ ഏശു, “ഏള് അപ്പമെ ചരന്തി കൊടുത്തവോളെ മീതി വന്തതെ എത്തിനെ വട്ടീൽ നുറച്ചെടുത്തനേ?” ഒൺ കേട്ടത്തുക്ക് അവറെ “ഏളു വട്ടി” ഒണ്ണെ.
അത്തുക്ക് ഏശു, “നിങ്കെ കയ്യിൽ എത്തിനെ അപ്പം ഇരുക്കിനനേ?” ഒൺ കേട്ടെ. “ഏള് അപ്പം താൻ ഇരുക്കിനത്” ഒൺ അവറെ ചൊല്ലിയെ.
പിന്നെ അവറകാൽ ഇരുന്തെ മീനാം അകനയേ വായാതി ശിശിയരുകാൽ കൊടുത്തെ.
എശമാനൻ വരിനവോളെ ഉശാരാ അയന്തിരുക്കിനെ വേലക്കാറൻ ഓകമൊള്ളാ; അവൻ അരേ കെട്ടി അവറളെ തീനുക്കിരുത്തുകേം, വന്തു അവറാത്തുക്കു ഏവലെ എടുക്കേം ചെയ്യുമൊണ്ണും ഏൻ ചത്തിയമാ നിങ്കകാൽ ചൊന്നെ.
അവൻ അവറളും മത്തും തിൻബേക്ക് ഇരുന്തവോളെ അപ്പമെ എടുത്ത് തെയ്‌വത്തുക്ക് നണ്ണിയെ ചൊല്ലി പയ്‌ങ്കി അവറാത്തുക്ക് കൊടുത്തെ.
പിന്നെ ഏശുവിലെ തളെള അങ്കിളെ വേലക്കാറാകാൽ, “അവൻ നിങ്കകാൽ എന്തയൊണ്ണാലും ചൊല്ലിയാ അതെ ചെയ്യിൻ” ഒൺ ചൊല്ലിയെ.
അതോഞ്ച് കരുത്താവു തെയ്‌വത്തുക്ക് ചോത്തിരമെ ചൊല്ലി അപ്പമെ പയ്‌ങ്കി കൊടുത്തെ പണ്ണേക്ക് കിട്ടയൊള്ളെ തിബരിയാശിൽ നുൺ കുഞ്ചിക്കുഞ്ചി വള്ളങ്കാട് അവുടേക്ക് വന്തെ.
എന്തൊണ്ണാ ചിലെ ആളുകെ ചിലെ നാളുകളെ കരുത്താവുക്കുചൂട്ടി വിലമതിച്ച് കാണെ; അതുവോലെ ചിലയാളുകെ ചിലെ തീൻകാടെ തിന്നുകയോ തിന്നാതിരുക്കയോ ചെയ്യിനത് കരുത്താവെ വിലമതിച്ചതുനാലതാൻ; ഒണ്ണാ ഇത്തിൽ ഏളതായാലും അത് തെയ്‌വത്തുക്ക് നണ്ണിയെ ചൊന്നെ രീതീക്കാകോണും.
നിങ്കെ ചെയ്യിനതും ചൊന്നതുമാനെ എല്ലാ കാരിയങ്കാടാം കരുത്താവാനെ ഏശുവിലെ നാമത്തിൽ ചെയ് അവൻകാലെ തകപ്പനാനെ തെയ്‌വത്തുക്ക് ചോത്തിരമെ ചൊല്ലുകേം ചെയ്യിൻ.