18 നിങ്കാക്ക് കണ്ണിരുന്തപ്പണും കാണാത്തതീൻ? ചെവി ഇരുന്തപ്പണും കേളാത്തതീൻ? നിങ്കെ ഇപ്പണും നിനയാത്തതീ?
തെയ്‌വ വശനമെ പടിപ്പേക്ക് അവറെ നോയ്‌ക്കികിട്ടേ ഇരുക്കും ഒണ്ണാ അവറാത്തുക്കു വെളിവാകാത്തു, ഏൻ ചൊന്നതെ അവറെ കേട്ടുകിട്ടേ ഇരുക്കും അവറാത്തുക്കു അത്തിലെ പൊരുളാം വെളിവാകാത്തു. അവറെ പാപമെ വുട്ടു പുറിയാതിരുക്കും അകനെ അവറാത്തുക്കു തെയ്‌വത്തുകാൽ നുൺ മന്നിപ്പും കിടയാത്ത്.”
“അവറെ ഉടവുറെ കണ്ണിൽ കാണുകയോ ഇതയത്താലെ വുളങ്കുകയോ മനം തിരുമ്പുകയോ ഏൻ അവറാത്തുക്ക് ചുകമെ കൊടുക്കുകയോ ചെയ്യാതെ ഇരുക്കിളത്തുക്ക് ഉടവുറെ കൺകാടെ കുരുടാക്കുകേം ഉടവുറെ ഇതയങ്കാടെ കടിനെ പടുത്തുകേം ചെയ് ഇരുക്കിനെ.”
അതുനാലതാൻ, “തെയ്‌വം അവറെ കൺകാടാം ചെവികാടാം അടച്ച് അവറാത്തുക്ക് ഉറക്കമെ കൊടുത്തത്” ഒൺ തിരുവെളുത്തിൽ എളുതിയിരുക്കിനത്.
ഏൻ നിങ്കളും മത്തും ഇരുന്തവോളെ ഇം കാരിയങ്കാടയെല്ലാം ചൊല്ലിയത് നിങ്കെ നിനയാത്തതീ?
ഇം കാരിയം നിങ്കെ അറിഞ്ചവേരാളും നിങ്കാക്ക് കിടച്ചെ ചത്തിയത്തിൽ നിങ്കെ ഉറച്ചി നിക്കിനതൊണ്ണാലും ഇതെല്ലാം മുക്കിയമാനതുനാലെ ഏൻ നിങ്കളെ പിന്നേം നിനയ്‌ക്കെ വയ്‌ക്കിനെ.