12 ഏശു ഇതെ കേട്ടാലെ ചരിയാനത്തിൽ കവലയോറി നെടുവീർപ്പോടെ ചൊല്ലിയത്, “ഇം വർളാട്ടിലെ ആളുകെ അടകാളമെ തേടിനത് എന്തുക്ക്? ചേരാക്കത് കണ്ടു കിടയാത്ത് ഒൺ ചത്തിയമായ് നിങ്കകാൽ ചൊന്നെ” ഒണ്ണോൺ.
പിന്നെ ചിലെ മതപണ്ടിതരുകാടും പരീശരുകാടും അവൻകാക്ക്, “എശമാനനേ, നീ ഒരു അടകാളമെ കാട്ടിനതെ കാൺമ്പേക്ക് എങ്കെ ആശിക്കിനെ” ഒൺ ചൊല്ലിയെ.
കുറുപ്പു കെട്ടതും നമ്പുകേക്ക് കൂടാത്തതുമാനെ ഇം വർളാട്ടിലെ ആളുകെ അടകാളമെ തേടിനെ; പലകപ്പാട്ടുക്കാറൻ ഓനായ് എന്നാ അടകാളമല്ലാതെ അത്തുക്ക് അടകാളം കിടയാത്ത്.” പിന്നെ അവൻ അവറളെ വുട്ടുപോയെ.
ഏശു ചുത്തുകോടാം നോയ്‌ക്കപ്പെ അവറെ ചങ്കെടുത്തോൺ നിക്കിനതെ കണ്ടാലെ കവലെ നുറഞ്ച് കൂശോറി. പിന്നെ ഏശു കയ് വരണ്ടെ മനിശൻകാക്ക്, “നിൻ കയ്യെ നീട്ട്” ഒൺ ചൊല്ലിയെ; അവൻ കയ്യെ നീട്ടിയതും അന്നേരമേ അവനുക്ക് ചുകം കിടച്ചെ.
അവറാത്തുക്ക് നമ്പിക്കനാതെ ഇരുന്തതെ കണ്ടാലെ ഏശുവുക്ക് അരിശുകമായെ. അതോഞ്ച് ഏശു ചുത്തുകോടുമൊള്ളെ കൂറായും പോയ് അങ്കിളവേരാക്ക് പടിയ്‌ക്കെ വയ്‌ക്കേം ചെയ്യെ.
പിന്നെ മീതെ നോയ്‌ക്ക് വലിയതാ നെടുവീർപ്പോടെ “എപതാ” ഒൺ അവൻകാക്കു ചൊല്ലിയെ. ഇത്തിലെ പൊരുൾ എന്തൊണ്ണാ തുറന്ത് വരട്ടയൊൺ താൻ.
പിന്നെ അവറളെ വുട്ടു തേക്കത്തുക്ക് അക്കറോട്ടുക്ക് വള്ളത്തിലോറി പോയെ.
അത്തുക്ക് ഏശു അവറകാൽ, “നമ്പിക്കെ നാത്തവേരാളേ, എത്തിനകാലം ഏൻ നിങ്കെ കൂട്ടത്തിൽ ഇരുക്കും? എത്തിനകാലം ഏൻ നിങ്കളെ പൊറുമയാ കൊൺ നടക്കും?” ഒൺ ചൊല്ലിയാലെ “അവനെ എൻകാക്കു കുടാൻ” ഒൺ അവൻകാക്ക് ചൊല്ലിയെ.
ഏശു എരുശലേം പട്ടണത്തുക്ക് കിട്ടെ വന്തവോളെ പട്ടണമെ കണ്ട് അതെ നിനച്ച്,