35 അന്നേരമേ അവനുക്ക് കേൾവി കിടച്ചാലെ അവൻ നാക്കിലെ കെട്ടുവുട്ട് നയമാ കുരവുട്ടെ.
പുടീയൊൺ അവൻ എന്തി പായെ എടുത്ത് കൂടി ഇരുന്തവേരാക്ക് മില്ലോടേ എല്ലാരും കാൺങ്കേ പോയെ; ഇതെ കണ്ടാലെ അങ്ക് ഇരുന്തവേരാ എല്ലാരും അരിശുകപ്പട്ട്, “അമ്മച്ചേ, ഇത്തുക്കു മില്ലോട് ഒരുനാ കൂടി ഇകനെ എങ്കെ കണ്ടതില്ലെ” ഒൺ ചൊല്ലി തെയ്‌വമെ മകിമപ്പടുത്തിയെ.
പിന്നെ മീതെ നോയ്‌ക്ക് വലിയതാ നെടുവീർപ്പോടെ “എപതാ” ഒൺ അവൻകാക്കു ചൊല്ലിയെ. ഇത്തിലെ പൊരുൾ എന്തൊണ്ണാ തുറന്ത് വരട്ടയൊൺ താൻ.
ഇതെ ആരുകാലും ചൊൽവാനില്ലയൊൺ തിട്ടമിട്ട് പിന്നേം പിന്നേം ചൊല്ലിയപ്പണും കുലവയാ ഇം ചേതിയെ അവറെ ചൊല്ലി നടന്തെ.