34 പിന്നെ മീതെ നോയ്‌ക്ക് വലിയതാ നെടുവീർപ്പോടെ “എപതാ” ഒൺ അവൻകാക്കു ചൊല്ലിയെ. ഇത്തിലെ പൊരുൾ എന്തൊണ്ണാ തുറന്ത് വരട്ടയൊൺ താൻ.
അവനുക്ക് മനശിരക്കമൊണ്ടായ്, “എനക്ക് മനശൊള്ളെ” ഒൺ ചൊല്ലി അവനെ തൊട്ടതും കട്ടച്ചീക്ക് മാറി ചുത്തമായെ.
മൂണുമണീക്ക് ഏശു “എൻ തെയ്‌വമേ, എൻ തെയ്‌വമേ, നീ എന്നെ കയ്‌വുട്ടാച്ചതെന്ത്” ഒൺ പൊരുളാനെ “ഏലോയി, ഏലോയി ലമ്മാ ശബക്കത്താനി” ഒൺ വലിയതാ വുളിച്ച് ചൊല്ലിയെ.
അന്നേരം ഏശു അഞ്ചപ്പമാം ഇരണ്ടു മീനാം എടുത്ത് മേലോകത്തുക്ക് നോയ്‌ക്കി തെയ്‌വത്തുക്ക് നണ്ണിയെ ചൊല്ലി വായാതി നുറുക്കി, അപ്പമെ ഇരുന്തവേരാക്ക് കൊടുപ്പേക്ക് ശിശിയരുകാൽ കൊടുത്തെ.
അന്നേരമേ അവനുക്ക് കേൾവി കിടച്ചാലെ അവൻ നാക്കിലെ കെട്ടുവുട്ട് നയമാ കുരവുട്ടെ.
ഏശു ഇതെ കേട്ടാലെ ചരിയാനത്തിൽ കവലയോറി നെടുവീർപ്പോടെ ചൊല്ലിയത്, “ഇം വർളാട്ടിലെ ആളുകെ അടകാളമെ തേടിനത് എന്തുക്ക്? ചേരാക്കത് കണ്ടു കിടയാത്ത് ഒൺ ചത്തിയമായ് നിങ്കകാൽ ചൊന്നെ” ഒണ്ണോൺ.
ഏശു അവൻകാക്ക്, “നിനക്ക് പാരുവെ കിടയ്‌ക്കട്ടെ; നീ നമ്പിയതുനാലെ നിനക്ക് ചുകമായിരുക്കിനെ” ഒൺ ചൊല്ലിയെ.
ഏശു എരുശലേം പട്ടണത്തുക്ക് കിട്ടെ വന്തവോളെ പട്ടണമെ കണ്ട് അതെ നിനച്ച്,
പിന്നെ അവൻ മില്ലോട്ടുക്ക് പോയി ചാവെ കുടത്തെ പല്ലക്കെ തൊട്ടതും ചിമ്പി പോയവേരാ നുണ്ണെ. അമ്പോളെ ഏശു, “ഉളന്താരീ, എന്തി വര് ഒൺ ഏൻ നിൻകാൽ ചൊന്നെ” ഒൺ അവൻ ചൊല്ലിയെ.
അപ്പിൺ കേശിനതാം അവെ കൂട്ടത്തിൽ വന്തെ എകൂതരും കേശിനതെ ഏശു കണ്ടതും ഉള്ളം നൊന്തേയെ.
ഏശു കോന്തെ.
ഏശു പിന്നേം ഉള്ളം നൊന്ത് കല്ലറേകാൽ വന്തെ; അത് ഒരു പാറെ അളതാൻ; ഒരു കല്ലിൽ അടച്ചു വച്ചിരുക്കുമെ.
അന്നേരം അവറെ കല്ലെ എടുത്തു മാത്തിയെ. പിന്നെ ഏശു മീത്തുക്ക് നോയ്‌ക്കി, “തകപ്പനേ, നീ ഏൻ കേണെ കേൾവിയെ കേട്ടതുനാലെ ഏൻ നിനക്ക് നണ്ണിയെ ചൊന്നെ.
ഇതെ ചൊല്ലിയോഞ്ച് ഏശു, “ലാശരേ, പുറത്തുക്ക് വര്” ഒൺ വലിയതാ വുളിച്ച് ചൊല്ലിയെ.
ഏശു ഇതയെല്ലാം ചൊല്ലിയോഞ്ച് മേലോകമെ നോയ്‌ക്കി വായാതി ചൊല്ലിയത് എന്തൊണ്ണാ, “തകപ്പനേ, നേരം കിട്ടെ തട്ടെ ആയേയെ; നിൻ മകൻ നിന്നെ മകിമപ്പടുത്തുകേക്ക് നിൻ മകനെ മകിമപ്പടുത്തോണുമെ.
പത്തിരോശ് അവൻകാക്ക്, “അയിനയാശേ, ഏശുകിരിശ്ത്തു നിനക്കിപ്പെ ചുകമെ തരിനെ; എന്തി നീയേ നിനക്ക് കിടപ്പേക്കൊള്ളെ പായ് പരമ്പെ ഇട്” ഒൺ ചൊല്ലിയെ; അപ്പണേ അവൻ എന്തിയെ.
പത്തിരോശ് അവറളെ എല്ലാം പുറത്തുക്ക് കടത്തിവുട്ടാലെ മുട്ടക്കുത്തി നുൺ വായാതി ചാവുകാക്ക് തിരുമ്പി നോയ്‌ക്കാലെ, “തവീതാളേ എന്ത്” ഒൺ ചൊല്ലിയെ; അവെ കണ്ണെ തുറന്ത് പത്തിരോശെ കണ്ട് എന്തി ഇരുന്തെ.
നമക്കൊള്ളെ വലിയെ പൂയാരി നങ്കെ കുറേൽ കനിവെ കാട്ടുകേക്ക് കൂടാത്താ നാത്തെ; എല്ലാത്തിലും നങ്കവോലെ ചോതനേൽ അകപ്പട്ടപ്പണും അവൻ പാപം നാത്തവനായിരുന്തെ.