28 അതെ അവെ ഉടയാ തള്ളേക്ക് കൊണ്ടേയ് കൊടുത്തെ.
അവെ ഉടയാ തള്ളെ ചൊല്ലിയെ വാക്കെ കേട്ട് “രാട്ടിപിരാട്ടുകാറൻ ഓകന്നാൻ തലയെ ഒരു തളികേൽ തരോണും” ഒൺ അവൻകാൽ ചൊല്ലിയെ.
പെട്ടൊൺ അകമ്പടിക്കാറൻ ഒരു ആരാച്ചാരെ വുളിച്ച് ഓകന്നാൻ തലയെ അറുത്തു കുടക്കുവേക്ക് കടത്തിവുട്ടെ. അവൻ പോയാലെ തടങ്കലിൽ വച്ചേ ഓകന്നാൻ തലയെ വെട്ടിയെടുത്ത് ഒരു തളികേൽ കുടത്ത് രാശാവ് മകേക്ക് കൊടുത്തെ.
ഇം ചേതിയെ കേട്ടെ ഓകന്നാൻ ശിശിയര് വന്താലെ അവൻ ചാവെ എടുത്തു ചാവർപ്പതീൽ പൂത്തിടുകേം ചെയ്യെ.