16 ഇതെ കേട്ടാലെ കെരോതാ രാശാവ് ചൊല്ലിയത്, “ഏൻ തലയെ വെട്ടവച്ചെ ഓകന്നാൻ താൻ എന്തി വന്തിരുക്കിനത്.”
“നിച്ചമാ അത് രാട്ടിപിരാട്ടിനെ ഓകന്നാൻതാൻ; അവൻ ചത്തവേരാ ഇടേൽനുൺ ഉശിരോറി എന്തിയേയെ; അതുനാലതാൻ അരിശുകമാനെ ഇം ചക്കിതികാട് അവനിൽ ഉറങ്കിനത്” ഒൺ ഉടയാ ഏവലാളികകാൽ ചൊല്ലിയെ.
“കുത്തം നാത്തെ ഒരു മനിശനെ കൊൽകേക്ക് ഏൻ കാട്ടി കൊടുത്തനാലെ പാപമെ ചെയ്യാച്ചെ” ഒൺ ചൊല്ലിയെ. “അത്തുക്ക് എങ്കാക്കെന്ത്? നീയേ നിൻ കാരിയമെ നോയ്‌ക്കോ” ഒൺ അവറെ ചൊല്ലിയെ.
ചിലവേരാ, “അവൻ പലകപ്പാട്ടുക്കാറൻ ഏലിയാവു താനതൊണ്ണും ഇല്ലേ മിന്നോരു കാലത്തിൽ പിശച്ചെ പലകപ്പാട്ടുക്കാറാവോലെ ഒരാതാൻ ഇത്” ഒണ്ണും തങ്കവാട്ടിൽ കുരവുട്ടെ.
ഇം കെരോതാവുതാൻ ഉടയാ ഉടപ്പുറപ്പാനെ പിലിപ്പോശ് പെൺ കെരോതിയാവെ പെണ്ണായ് വച്ചിരുന്തെ. “ഉടപ്പുറപ്പ് പെണ്ണെ വച്ചിരുക്കിനത് ചട്ടത്തുക്ക് വെതിൽതാനേ?” ഒൺ ഓകന്നാൻ കെരോതാവുകാക്ക് കേട്ടെ. അത്തുക്ക് കെരോതിയാ പിരിയത്തുക്കുചൂട്ടി ആളവുട്ടാലെ ഓകന്നാനെ പുടിച്ച് കെട്ടി തടങ്കലിൽ അടച്ചിട്ടെ.
“ഏൻ ഓകന്നാൻ തലേ വെട്ടിയെടുത്തതാനെ? ഒണ്ണാ ഏനീ കോക്കിനത് ആരളചൊല്ലി?” ഒൺ ചൊല്ലി കെരോതാവ് ഏശുവെ കാൺമ്പേക്ക് തണ്ടമാനമെടുത്തെ.