4 എപ്പണും അവൻ കയ് കാലെ ചങ്കിലീൽ കെട്ടിയിടുമപ്പണും അതെല്ലാം ഉരുമി ഉടച്ചൊറിഞ്ചോൺ മണ്ടുമെ; അതുനാലെ അവനെ പുടിച്ച് നുറുത്തുകേക്ക് ആരുനാലേം മുടിയാപ്പോയെ.
അവനെ ചങ്കിലീൽ കെട്ടുകേക്ക് മുടിയാപ്പോമെ.
അവൻ ചരിയാനതാ കതറി കോന്ത് കല്ലയെടുത്തു ഉടയാളമേ അടിച്ച് കായപ്പെടുത്തി, റാവും പകലുമൊൺനാതെ മലേലും ചാവർപ്പതീലുമേ കിടന്തലഞ്ചു നടക്കുമെ.
ഏശു അം മനിശനിലൊള്ളെ മുനീകാക്ക് അവനെ വുട്ടുപോകേക്ക് തിട്ടമിട്ടനാലതാൻ അവൻ ഇകനെ ചൊല്ലിയത്. ഇം ചുത്തം നാത്തെ മുനി ബൊകാലമായ് അവനേത്തിൽ നുണ്ണിരുന്തെ; അവനെ ചങ്കിലീലും വിലങ്കിലും കെട്ടിയിട്ട് വന്തപ്പണും അവൻ അതയെല്ലാം ഉടച്ചും പൂച്ചും ഒറിഞ്ചാമെ. മുനി അവനെ കാനത്തുക്ക് മുടുക്കി വുടുക്കുകേം ചെയ്‌മെ.