ഒണ്ണാ കപ്പൽ ഒരു മണൽ തിട്ടിലിടിച്ച് മാഞ്ചെ; കപ്പലിലെ മില്ലോട് പോയ് മണലിൽ മാഞ്ചനാലെ കപ്പൽ അങ്ക് ഇരുന്ത് ഉളകാതെ ആയെ; അലെ ചരിയാനത്തിൽ അടിച്ചനാലെ കപ്പലിലെ പുറകോളെ ഇടം വൊവ്വോറേ കശണമായ് പൂഞ്ചെ.
മൂണ് വട്ടം തടീൽ എന്നെ അടിച്ചെ; ഒരുവട്ടം എന്നെ കല്ലിൽ ഒറിഞ്ച് കൊൽകേക്ക് നോയ്‌ക്കെ, മൂണ് വട്ടം കപ്പൽ ഉടഞ്ച് ആപത്തിൽ അകപ്പട്ട്, ഒരു റാവും ഒരു പകലും കടലിൽ കിടന്തെ.