11 അന്നേരം മുനി പുടിച്ചവേരാ ഏശുവെ കണ്ടോൺ കാലുക്ക് ബൂന്തെ; അമ്പോളെ അവറളിലൊള്ളെ മുനികാട് “നീ തെയ്‌വ മകൻതാൻ” ഒൺ വുളിച്ച് ചൊല്ലിയെ.
അന്നേരം വള്ളത്തിലൊണ്ടായെ ശിശിയരുകാട്, “നിച്ചമാ നീ തെയ്‌വ മകൻതാൻ” ഒൺ ചൊല്ലി അവനുക്ക് മില്ലോട് നെടിഞ്ചാടെ ബൂന്ത് വണയ്‌ങ്കെ.
അമ്പോളെ ഉരുമൻ കിട്ടേക്ക് വന്ത് ഏശുവുകാക്ക്, “നീ തെയ്‌വ മകൻ ഒണ്ണാ ഇം കൽകാട്ടുകാൽ അപ്പമാകേക്ക് ചൊൽ” ഒൺ ചൊല്ലിയെ.
അവൻകാക്ക്, “നീ തെയ്‌വ മകനൊണ്ണാ അടീക്ക് തത്ത്; ‘നിന്നെ പാതുകാപ്പേക്കുചൂട്ടി തെയ്‌വം ഉടയാ തൂതരുകാട്ടുകാൽ ചൊല്ലും ഒണ്ണും നിൻകാൽ കല്ലിൽ അടിച്ചോകാതിരുക്കുവെ അവറെ നിന്നെ കയ്‌കാട്ടിൽ താങ്കുമൊണ്ണും എളുതിയിരുക്കിനതാനെ?’” ഒണ്ണെ.
അവറെ ഇകനെ, “തെയ്‌വ മകനേ, എങ്കാക്കും നിനക്കും മത്തും എന്തൻ കാരിയം? നേരത്തുക്ക് മിന്നേ എങ്കളെ അലക്കശ്ശിക്കേക്ക് വന്തതീ?” ഒൺ കതറി ചരിയാനതാ വുളിച്ച് കേട്ടെ.
മുനികാട് ഏശുവുകാക്ക്, “നീ എങ്കളെ മുടുക്കി വുടുക്കിനതൊണ്ണാ അം പണ്ണിക്കൂട്ടത്തുക്ക് മുടുക്കി വുടുക്കാമീ?” ഒൺ കെഞ്ചി കേട്ടെ.
തെയ്‌വ മകൻ ഏശു കിരിശ്‌ത്തുവിലെ നല്ലെ ചേതി തുടങ്കിനത് ഇകനെ താൻ,
“നീ തെയ്‌വ മകനാനെ കിരിശ്ത്തു” ഒൺ ചൊല്ലികിടന്ത് മുനി പുടിച്ചവേരാളേത്തിൽ നുൺ മുനികാട് കതറി കൂവി വുട്ടുപോയെ. അവൻ തെയ്‌വത്തിലെ കിരിശ്ത്തു താൻ ഒൺ മുനികാട്ടുക്ക് തിക്കിനൊള്ളനാലെ കുരവുടുവകൂടി വുടാതെ അവറളെ മുടുക്കി വുട്ടെ.
അവൻ ഏശുവെ കണ്ടവോളെ വലിയതാ വുളിച്ച് കാലുക്ക് ബൂന്ത്, “ഏശുവേ, വലിയവനാനെ തെയ്‌വ മകനേ, എനക്കും നിനക്കും മത്തും എന്തൻ കാരിയം? എന്നെ അലക്കശ്ശിയാതേൻ ഒൺ ഏൻ നിൻകാൽ ഇരക്കിനെ” ഒൺ ചൊല്ലിയെ.
അവെ പവുലോശുക്കും എങ്കാക്കും പുറകോടേ വന്ത്, “മീതിരുക്കിനെ എല്ലാ തേവാതികാട്ടുക്കും വലിയവനാനെ തെയ്‌വത്തിലെ വേലേ ചെയ്യിനവേരാതാൻ ചേരെ. രച്ചേ നേടിളെ വശിയതാൻ വുളിച്ച് ചൊന്നത്” ഒൺ വലിയെ വായിൽ വുളിച്ച് ചൊല്ലിയെ.
നിങ്കളിൽ ആരുക്കൊണ്ണാലും പഞ്ചം പുടിയ്‌ക്കിനതൊണ്ണാ കൂരേൽ വച്ചേ തുണ്ണോകോണും. അല്ലാതവോയേ നിങ്കെ മൊത്തമാ കൂടി വരിനവോളെ അത് നായമിടുകേക്ക് ഇടയാകും. ഇനിയൊള്ളെ കാരിയങ്കാടയെല്ലാം ഏൻ വന്തോഞ്ച് ചെവേ നേരേയാക്കിളെ.
തെയ്‌വം ഒരാമട്ടും താൻ ഒൺ നീ നമ്പിനതീ? ഇല്ലേയ്; ചാവറുകാടും അകനയേതാൻ നമ്പുകേം നടിയ്ങ്കി പേടിക്കേം ചെയ്യിനെ.