8 അന്നേരം പെണ്ണാക്ക് തറു തറുപ്പെ പുടിച്ചനാലെ ആരുകാലും കുരവുടാതെ മടേൽ നുൺ പുറത്തുക്ക് ഉറങ്കി ഓടിമണ്ടിയേയെ.
അതുനാലെ അവറെ തറു തറുപ്പോടേം പിരിയമോടേം വേമായേ മടേ വുട്ട് അവൻ ശിശിയരുകാക്ക് ചേതിയെ ചൊൽകേക്ക് ഓടിപ്പോയെ.
ഏശു ഇം വശനമെ ചൊല്ലി ഓഞ്ചവോളെ അവൻ പടിയ്‌ക്കെ വച്ചതെ കേട്ട് അവറെ അരിശുകപ്പട്ടെ.
ഇപ്പെ നിങ്കെ പോയ് പത്തിരോശുകാലും ശിശിയരുകാലും ചൊല്ലിൻ; അവൻ നിങ്കകാൽ ചൊല്ലിയവോലെ അവൻ നിങ്കാക്ക് മിന്നേ കെലീലേക്ക് പോനെ. അവനെ അങ്ക് വച്ച് നിങ്കെ കാണും” ഒണ്ണെ.
[നാറാച്ചനാ കരിമ്പിലച്ചേക്ക് ഏശു മടേൽ നുൺ എന്തിയതെ മിന്നേ കണ്ടത് മക്ത്തലനക്കാറത്തി മറിയാവുതാൻ. അപ്പിണേത്തിൽ നുൺ താൻ ഏളു മുനിയെ ഏശു മുടുക്കി വുട്ടത്.
നിങ്കെ പണെ പയ്യയാം മാരാപ്പാം ചെരുപ്പാം എടുപ്പാനില്ലെ; വശീൽ വച്ച് ആരളാം വണങ്കുകേം ചെയ്‌വാനില്ലെ.
തങ്കെ ഒരു പേയതാൻ കാണതൊൺ നിനച്ച് പേടിച്ച് അവറെ തറുതറുത്തെ.