40 അന്നേരം ചിലെ പെണ്ണാ ഇതെ തുലേൽ നോക്കി നിക്കുമെ; അവറെ കൂട്ടത്തിൽ മക്ത്തലനക്കാറത്തി മറിയാവും ആക്കോവ്, ഓശേ ഒണ്ണവേരാ തള്ളെ മറിയാവും ശലോമിയും ഇരുന്തെ.
പിലിപ്പോശ്, ബെർത്തലോമായി, തോമശ്, കരമെ പിരിക്കിനെ മത്തായി, അൽപായി മകനാനെ ആക്കോവ്, തത്തായി,
ചെൻ അം ആശാരി മകൻ താനേ? ചെൻ തള്ളെ മറിയാ ഒണ്ണാതാനേ? ചെൻ തമ്പിയേര് ആക്കോവ്, ഓശേ, ശീമോൻ, ഊതാശ് ഒണ്ണവേരാതാനേ?
കല്ലറേക്ക് എതിരാ മക്ത്തലനക്കാറത്തി മറിയാവും ഇനിയോരു മറിയാവും ഇരുക്കുമെ.
ശബത്ത് നാൾ ഓഞ്ച് നാറാച്ചനാ വാനം വുടിഞ്ചവോളെ മക്ത്തലനക്കാറത്തി മറിയാവും ഇനിയൊരു മറിയാവും മടെ കാൺമ്പേക്ക് പോയെ.
മക്ത്തലനക്കാറത്തി മറിയാവും ഓശേ തള്ളെ മറിയാവും ഇതെ കണ്ടു കിടച്ച് ഇരുന്തനാലെ, ഏശു ചാവെ കൊണ്ടോയ് വച്ചാനെ അവറാത്തുക്കു തിക്കിലൊണ്ടായെ.
ശബത്ത് നാൾ ഓഞ്ച് മക്ത്തലനക്കാറത്തി മറിയാവും ആക്കോവു തള്ളെ മറിയാവും ശലോമി ഒണ്ണാളും ഏശു ചാവുക്കു തേയ്‌പച്ചൂട്ടി നല്ലാ മണക്കിനെ തയിലമെ വായ്‌ങ്കി,
[നാറാച്ചനാ കരിമ്പിലച്ചേക്ക് ഏശു മടേൽ നുൺ എന്തിയതെ മിന്നേ കണ്ടത് മക്ത്തലനക്കാറത്തി മറിയാവുതാൻ. അപ്പിണേത്തിൽ നുൺ താൻ ഏളു മുനിയെ ഏശു മുടുക്കി വുട്ടത്.
ഏശു ആരൊൺ കാൺമ്പച്ചൂട്ടി അവൻ പയണമിട്ടെ, ഒണ്ണാ അവനുക്ക് പൊക്കെ കുറവുനാലേം ചരിയാനെ ആൾ കന്നനാലേം ഏശുവെ കാൺമ്പേക്ക് കൂടാപ്പോയെ.
ഏശുവെ നന്തി തിക്കിലൊള്ളവേരാളും കെലിലേൽ നുൺ അവനുക്ക് പുറകോടേ വന്തെ പെണ്ണാളും ഇത്തിനെ തുലേലായ് ഇതെ കണ്ടു നുണ്ണെ.
ഇനിയോരു അപ്പോശ്‌ത്തലരുകാടുവോലേം കരുത്താവിലെ തമ്പിയേരുകാടുവോലേം കേപ്പാവുവോലേം നമ്പിക്കെ ഒള്ളെ പെണ്ണും മത്തും നടപ്പേക്ക് എങ്കാക്ക് അവകാശം നാത്തതീ?
കരുത്താവു തമ്പി ആക്കോവെ അല്ലാതെ അപ്പോശ്‌ത്തലരുകാട്ടിൽ വോറാരാം ഏൻ കണ്ടതില്ലെ.
തെയ്‌വമും കരുത്താവുമാനെ ഏശു കിരിശ്‌ത്തുവിലെ ഏവലാളിയാനെ ആക്കോവ് ഉലകത്തിൽ പലയിടത്തിലും കലഞ്ചി പോയെ തെയ്‌വ മക്കാക്കുചൂട്ടി എളുതിനത്, നിങ്കാക്ക് വണക്കം.