17 അവനുക്ക് ചിവലയാനെ തുണിയാം ഇടവച്ച് മുൾവള്ളീലേ ചെയ്യെ കിരികിടമാം അവൻ തലേക്ക് വച്ചെ.
പടയാളികെ ഏശുവെ പീലാത്തോശ് കൊട്ടാരത്തിലയേ മുത്തത്തുക്ക് കൊണ്ടേയ് അങ്ക് നുണ്ണെ പടയാളികയാം വുളിച്ച് കൂട്ടിയെ.
പിന്നെ അവറെ “എകൂതര് രാശാവേ, വെറ്റി വെറ്റി” ഒൺ ഒടിയോറെ ചൊല്ലിയെ.
പിന്നെ കെരോതാവും ഉടയാ പടയാളികേം മത്തും അവനെ ഒടിയോറെ ചൊല്ലി വെക്കമെ കെടുത്തി രാശാക്കൻമാരുകാട് ഇടിനെ ഉടനടയെ ഉടുക്കവച്ച് പീലാത്തോശുകാക്ക് തിരുപ്പി കടത്തിവുട്ടെ.