16 പടയാളികെ ഏശുവെ പീലാത്തോശ് കൊട്ടാരത്തിലയേ മുത്തത്തുക്ക് കൊണ്ടേയ് അങ്ക് നുണ്ണെ പടയാളികയാം വുളിച്ച് കൂട്ടിയെ.
പിന്നെ വലിയെ വലിയെ പൂയാരിയേരുകാടും ചാതീ ശനത്തിലെ മൂപ്പരുകാടും വലിയെ പൂയാരി കയ്യപ്പാവ് കൊട്ടാരത്തിൽ വന്തു കൂടി,
അവനുക്ക് ചിവലയാനെ തുണിയാം ഇടവച്ച് മുൾവള്ളീലേ ചെയ്യെ കിരികിടമാം അവൻ തലേക്ക് വച്ചെ.
പിന്നെ എകൂതര് ഏശുവെ കയ്യപ്പാവുകാൽ നുണ്ണും റോമാ നാട്ടുമന്നൻ കൊട്ടാരത്തുക്ക് കൊണ്ടേയെ. അന്നേരം വാനം വുടിഞ്ച് വരുമെ. എകൂതരുകാട് ചട്ടപ്പടി തങ്കെ അശിങ്കമാകാതെ പെശകാ തീനെ തിൻബേക്ക് ഒള്ളനാലെ അവറെ കൊട്ടാരത്തുക്ക് കടന്തതില്ലെ.
പീലാത്തോശ് കൊട്ടാരത്തിലെ ചിത്താറേക്ക് ഓറിപ്പോയ് ഏശുവെ വുളിച്ച്, “നീ എകൂതര്കാട് രാശാവീ?” ഒൺ കേട്ടെ.
പടയാളികെ ഒരു മുൾ കിരികിടമെ മിടഞ്ചെടുത്ത് ഏശുവിലെ തലേക്ക് വച്ചെ. പിന്നെ അവനുക്ക് നീലേം ചിവലേം കലന്തെ ഒരു അങ്കിയാം ഇടവച്ചെ.
പിന്നെ അവൻ ചിത്താറേക്ക് തിരുമ്പി പോയെ. “നീ ഏടനുൺ വരിനെ?” ഒൺ ഏശുവുകാക്ക് കേട്ടെ; ഏശു അവൻകാക്ക് ഒരു വതിലാം ചൊല്ലിയതില്ലെ.
കയ്‌ശരിയാവില് കൊറുനല്ലിയോശ് ഒൺ പേരുകാറനാനെ ഒരു റോമൻ പടത്തലവൻ ഒണ്ടായെ. അവൻ ഇത്താലികയിലെ നൂറ് പടയാളികേക്ക് തലവനായിരുന്തെ.