32 പിന്നെ എല്ലാരും മൊത്തമാ കെത്ത്‌ശമേനാ എന്നെ തോട്ടത്തിൽ പോയെ. “ഏൻ വായാതി ഓയിനതുവരേക്ക് നിങ്കെ ഇങ്കിര്” ഒൺ ഏശു ചൊല്ലിയെ.
അത്തുക്ക് പത്തിരോശ് ഏശുവുകാക്ക് എടുത്തു ചൊല്ലിയത് എകനയൊണ്ണാ, “നിൻ കൂട്ടത്തിൽ ചാവേക്കായാലും ഏൻ നിന്നെ പുറിച്ച് ചൊല്ലാത്ത്.” അകനയേ ശിശിയരുകാട് മുച്ചൂടും ഏത്തു ചൊല്ലിയെ.
“തകപ്പനേ, എൻ തകപ്പനേ, നിന്നാലതാൻ അതെല്ലാം നടക്കും; ഇം ചരിയാനെ വിനേൽ ഇരുന്ത് എന്നെ മാത്തി വുടുക്കാമീ” ഒണ്ണെ; പിന്നെ ചൊല്ലിയത് എകനയൊണ്ണാ, “ഒണ്ണിരുന്താലും എൻ ആശവോലെ നാത്തെ, നിൻ ആശവോലെ നടക്കട്ടെ” ഒൺ ചൊല്ലി വായാതിയെ.
ഏശു പിന്നേം പോയാലെ മിന്നേ ചൊല്ലിയെ പേച്ചമേ എടുത്തെടുത്തു വായാതിയെ.