36 അല്ലേയ്‌ക്കൊണ്ണാ കൂരെ ഉടയാ പെട്ടൊൺ വരും നിങ്കെ ഉറങ്കിനതെ കാണും.
പിന്നെ മണവാളൻ വരുകേക്ക് നേരമോറിയവോളെ ഉളന്താരിച്ചിയേര് എല്ലാരും മതക്കം പുടിച്ച് ഉറയ്‌ങ്കേയെ.
ഏശു തിരുമ്പി വന്തവോളെ അം മൂണ് ശിശിയരും ഉറങ്കിനതെ കണ്ടെ, അമ്പോളെ ഏശു പത്തിരോശുകാക്ക്: “ശീമോനേ, നീ ഉറങ്കിനതീ? നിങ്കാക്ക് എൻ കൂട്ടത്തിൽ ഒരു മണിക്കൂറുകൂടി അയന്തിരുപ്പേക്ക് കൂടാപ്പോയത് എന്ത്?
അവൻ പിന്നേം തിരുമ്പി വന്തവോളെ ചരിയാനെ ഉറക്കം വന്തതിനാലെ ശിശിയരുകാട് ഉറങ്കിനതെ കണ്ടെ; അന്നേരം അവൻകാക്ക് എന്തെ ചൊല്ലോണുമൊൺ അവറാത്തുക്കു തിക്കിനാപ്പോയെ.
നിങ്കെ ഇതയം തീൻ തുമ്പേക്കും നെൽ തണ്ണികാടെ കുടിപ്പേക്കും പിശപ്പുക്കൊള്ളെ ചിന്തനേലും വേവലാതിപ്പട്ട് ഏൻ വരിനെ നാൾ നിനയാത്തെ നേരത്തിൽ ഒരു കുടുക്കുവോലെ നിങ്കളെ പുടിയാതിരുക്കേക്ക് ചൂതാനമാ ഇരുന്തോനിൻ.
അവൻ വായാതിയോഞ്ച് അങ്ക് നുൺ എന്തി ശിശിയരുകാക്ക് പോയെ. അവറെ മനം നൊന്ത് ചോന്ത് ഉറങ്കിനതെ കണ്ടെ.
അകനെ വെളിച്ചം വരിനവോളെ എല്ലാരുക്കും എല്ലാം തിക്കിനൊണ്ടാകും. അതുനാലതാൻ, “ഉറങ്കിനവനേ, അയന്ത് ചത്ത് കിടക്കിനവൻ കൂട്ടത്തിൽ ഇരുന്ത് എന്തിൻ; അന്നേരം കിരിശ്ത്തു നിനക്ക് വെളിച്ചമെ തരും” ഒൺ ചൊല്ലി ഇരുക്കിനത്.