28 “എന്തൻ അതികാരമെ വച്ചുനേ നീ ഇതയെല്ലാം ചെയ്യിനത്? ഇതെ ചെയ്‌കേക്ക് നിനക്ക് അതികാരമെ തന്തത് ആര്?” ഒൺ കേട്ടെ.
ഏശു പിന്നേം എരുശലേമുക്കു വന്തതും ഏശു തെയ്‌വ ആലയത്തുക്ക് അകത്തോടെ ചുത്തി നടന്തവോളെ വലിയെ പൂയാരിയേരും മതപണ്ടിതരും മൂപ്പരുകാടും വന്താലെ,
അത്തുക്ക് ഏശു തിരുപ്പി കേട്ടത്, “ഏനും നിങ്കകാൽ ഒരു കേൾവിയെ കോക്കട്ടെ; അത്തുക്ക് നിങ്കെ വതിലെ തന്താ, എന്തൻ അതികാരത്തിൽ ഏൻ ഇതെ ചെയ്യിനതൊൺ ഏനും നിങ്കകാക്ക് ചൊല്ലാം.
കട്ടായക്കാറാളും തെയ്‌വമെ നിനയാതേം ചത്തിയമെ കോളാതേം ഇരുക്കിനവേരാളേ, നിങ്കെ തകപ്പരുവോലയേ നിങ്കളും തെയ്‌വ ആത്തുമാവുക്ക് മറുതലിക്കിനെ.