13 തുലേൽ കുപ്പലാ നിക്കിനെ അത്തി മരമെ കണ്ടാലെ, പശം കാണുമൊൺ നിനച്ച് അത്തുക്ക് കിട്ടേക്ക് പോയെ. ഒണ്ണാ അത്തിൽ ഇലെ അല്ലാതെ വോറേ ഒണ്ണാം കണ്ടതില്ലെ; അതെന്തൊണ്ണാ അത്തി കായ്‌ക്കിനെ കാലമില്ലെ.
അവൻ വശിയരുകിലെ ഒരു അത്തി മരമെ കണ്ടാലെ അത്തുക്ക് കിട്ടേക്ക് പോയെ; ഒണ്ണാ അത്തിൽ ഇലെ അല്ലാതെ പശമെ ഒണ്ണാം കണ്ടതില്ലെ; അതുനാലെ “ഇനിയിരുന്ത് ഒരുനാളും നിന്നേത്തിൽ പശം ഒണ്ടാകാതിരിക്കട്ടെ” ഒൺ അത്തുകാക്ക് ചൊല്ലിയെ; അപ്പണേ അത്തി ഉലന്ത് പറന്തേയെ.
പിത്തുനാ അവറെ ബെതാനിയാവിൽ ഇരുന്ത് തിരുമ്പി വന്തവോളെ ഏശുവുക്ക് പഞ്ചം പുടിച്ചെ.
അത്തുക്ക് ഏശു ചൊല്ലിയതെ എകനയൊണ്ണാ, “ഇനിയിരുന്ത് ആരും ഒരുനാ കൂടി നിന്നേത്തിലിരുന്ത് പശമെ തിന്നാതിരുക്കട്ടെ.” ഇതെ ശിശിയര് കവുനമാ കേട്ടെ.
അമ്പോളെ ഒരു പൂയാരി എകനയോ അത്തോടെ വന്തെ; അം മനിശൻ അവനെ കണ്ടതും കാണാത്താവോലെ മാറി മണ്ടിയേയെ.