24 ഏശുവെ കണ്ടതും കതറിയോൺ, “നശരായനാനെ ഏശുവേ, എങ്കാക്കും നിനക്കും മത്തും എന്ത്? എങ്കളെ നാശമെ ചെയ്‌വെ വന്തതീ? നീ ആരൊണ്ണും തെയ്‌വത്തുകാൽ നുൺ വന്തെ ചുത്തമാനവനൊണ്ണും എനക്ക് തിക്കിനൊള്ളെ.”
അങ്ക് നശരത്ത് ഒണ്ണെ പട്ടണത്തിൽ പോയ് പിശച്ചെ. അകനെ, “അവനെ നശരായൻ ഒണ്ണെ പേരെ വുളിക്കും” ഒൺ ഏശുവെ ചൊല്ലി പലകപ്പാട്ടുക്കാറാ വെളിയേത്തിയെ കാരിയം നടമായെ.
അവറെ ഇകനെ, “തെയ്‌വ മകനേ, എങ്കാക്കും നിനക്കും മത്തും എന്തൻ കാരിയം? നേരത്തുക്ക് മിന്നേ എങ്കളെ അലക്കശ്ശിക്കേക്ക് വന്തതീ?” ഒൺ കതറി ചരിയാനതാ വുളിച്ച് കേട്ടെ.
അവൻ എകൂതാ പള്ളീൽ ഇരുന്തവോളെ മുനി പുടിച്ചെ ഒരാ അങ്ക് ഇരുന്തെ.
അത്തുക്ക് ഏശു മുനീകാൽ, “ബുറീനെ ഇര്; അവനെ വുട്ടുപോ” ഒൺ തീര്പ്പെ ചൊല്ലി മുടുക്കി വുട്ടെ.
നശരായൻ ഏശു വരിനെ ഒൺ കേട്ടതും, “താവീത് മകനേ, എൻകാക്ക് കനിവെ കാട്ടോണുമെ” ഒൺ വുളിച്ച് ചൊൽവെ തലവച്ചെ.
അവെ പത്തിരോശെ കുറിപ്പാ നോയ്‌ക്കാലെ, “നീ നശരായൻ ഏശുവ് കൂട്ടത്തിൽ ഇരുന്താ താനേ” ഒൺ കേട്ടെ.
അവാൾ ചൊല്ലിയത് എകനയൊണ്ണാ, “പേടിയാതേൻ; ശിലുവേൽ തറച്ചെ നശരായൻ ഏശുവതാനേ നിങ്കെ തേടിനത്; അവൻ ഇങ്ക് നാത്തെ ഉശിരോറി മടേൽ നുൺ എന്തി മണ്ടിയേയെ; അവനെ വച്ചാനെ വന്ത് കാണിൻ.
അവൻ വലിയതാ വുളിച്ച് ചൊല്ലിയത് എകനയൊണ്ണാ, “വലിയവനാനെ തെയ്‌വ മകൻ ഏശുവേ, എനക്കും നിനക്കും മത്തും എന്തൻ കാരിയം? തെയ്‌വമെ നിനച്ച് എന്നെ അലക്കശ്ശിക്ക വയ്യാതേൻ?” ഒൺ കെഞ്ചി കേട്ടെ.
അത്തുക്ക് തൂതൻ, “തെയ്‌വത്തിലെ ആത്തുമാവ് നിന്നേത്തിൽ വരും; വലിയവനാനെ തെയ്‌വത്തിലെ ചക്കിതി നിന്നേത്തിൽ വന്തുറങ്കും; അതുനാലെ പുറക്കിനെ പുള്ളെ ചുത്തമായ് ഇരുക്കും; അവനെ തെയ്‌വത്തിലെ മകൻ ഒണ്ണും വുളിക്കും.
“എന്തൻ കാരിയം” ഒൺ അവൻ അവറകാക്ക് കേട്ടെ. അത്തുക്ക് അവറെ, “നശരായനാനെ ഏശുവെ ചൊല്ലിയൊള്ളെ കാരിയം താൻ. അവൻ തെയ്‌വത്തുക്കും മാനടവനുക്കും മില്ലോട് ചെയ്‌മെ കാരിയത്തിലും പേച്ച് വാത്തേലും ചക്കിതി ഒള്ളെ പലകപ്പാട്ടുക്കാറനായിരക്കുമെ.
“നശരായനാനെ ഏശുവേ, എങ്കാക്കും നിനക്കും മത്തും എന്ത്? എങ്കളെ നാശമെ ചെയ്‌വെ വന്തതീ? നീ ആരൊണ്ണും തെയ്‌വത്തുകാൽ നുൺ വന്തെ ചുത്തമാനവനൊണ്ണും എനക്ക് തിക്കിനൊള്ളെ” ഒണ്ണെ.
അവൻ ഏശുവെ കണ്ടവോളെ വലിയതാ വുളിച്ച് കാലുക്ക് ബൂന്ത്, “ഏശുവേ, വലിയവനാനെ തെയ്‌വ മകനേ, എനക്കും നിനക്കും മത്തും എന്തൻ കാരിയം? എന്നെ അലക്കശ്ശിയാതേൻ ഒൺ ഏൻ നിൻകാൽ ഇരക്കിനെ” ഒൺ ചൊല്ലിയെ.
കെരശീനിയാ കൂറാളെ മാനടവൻ മുച്ചൂടും അരണ്ട് പറന്താലെ എങ്കളെ വുട്ടുപോകാമീ ഒൺ ഏശുവുകാൽ കെഞ്ചി കേട്ടെ. അകനയവൻ വള്ളത്തിലോറി തിരുമ്പി പോകേക്ക് തലവച്ചെ.
നീ തെയ്‌വത്തിലെ പരിശുത്തമാനവൻ ഒൺ എങ്കെ നമ്പീം അറിഞ്ചും ഇരുക്കിനെ” ഒൺ വതിലെ ചൊല്ലിയെ.
നീ എൻ ഉശിരെ പാതാളത്തുക്ക് വുടാത്ത്; നിൻ ചുത്തമാനവനെ മണ്ണോട് മണ്ണാകേക്കും വുട്ടുകൊടാത്ത്.
ചെൻനേ ഒരു തൊല്ലെ ഒൺ എങ്കെ കണ്ടിരുക്കിനെ; ഇം ഉലകമെല്ലാം ഇരുക്കിനെ എകൂതര് ഇടേൽ കലകമെ ഒണ്ടാക്കിനാളും നശരായൻ കൂട്ടത്തിലവേരാളിലെ തലവനും താൻ.
തെയ്‌വത്തുക്കുചൂട്ടി മാത്തി നുറുത്തിയവനും [കാണിയ്‌ക്ക വേലൻവോലെ] തെയ്‌വ നീമമെ പാലിച്ച് നല്ലതെ ചെയ്യിനവനുമാനെ ഏശുവെ മാത്തി നുറുത്തി, അവനുക്ക് പകറമാ ആൾകളെ കൊൺ നടക്കിനവനെ വുട്ടു തരോണും ഒൺ പീലാത്തോശുകാൽ കോക്കുകേം ചെയ്യെ.
നീ പട്ടമെ കൊടുത്തെ ഏശു ഒണ്ണെ നിൻ ചുത്തമാനെ പണ്ണക്കാറനുക്ക് വുറോതമായ് കെരോതാവും പൊന്തിയോശ് പീലാത്തോശും എകൂതരല്ലാത്തവേരാളും ഇശ്‌രവേലിലെ മനിശെ മാനടവനും ഇപ്പട്ടണത്തിൽ വച്ച് മൊത്തമാ കൂടിയെ.
തെയ്‌വം ഒരാമട്ടും താൻ ഒൺ നീ നമ്പിനതീ? ഇല്ലേയ്; ചാവറുകാടും അകനയേതാൻ നമ്പുകേം നടിയ്ങ്കി പേടിക്കേം ചെയ്യിനെ.
ഒണ്ണാ കിരിശ്ത്തു നിങ്കളെ തെയ്‌വ ആത്തുമാവിൽ നുറച്ചിരുക്കിനനാലെ ചത്തിയം എന്തനേത്ത് ഒൺ നിങ്കാക്ക് തിക്കിനൊള്ളെ.
പിലതെൽപ്പിയാ ശവേലെ തൂതനുക്ക് ഇകനെ എളുതിൻ, ചത്തിയമൊള്ളവനും ചുത്തമാനവനും താവീതിലെ ചാവി കയ്യിൽ ഒള്ളവനുമാനവൻ ഇകനെ ചൊന്നെ, “ഏൻ തുറക്കിനത് ആരുക്കും അടയ്‌പ്പേക്ക് കൂടാത്ത്; ഏൻ അടയ്‌ക്കിനത് ആരുക്കും തുറപ്പേക്കും കൂടാത്ത്.”